ഇറാനിയന്‍ യുവതിയുമായി അടുത്തത് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത്; ജെസിയെ കൊന്നത് വ്യക്തമായ ആസൂത്രണത്തോടെ; കൊക്കയില്‍ മൃതദേഹം തള്ളാന്‍ നേരത്തെ തീരുമാനിച്ചു; സംശയം തോന്നാതിരിക്കാന്‍ ആ സ്ഥലത്ത് എല്‍ഐസിയുടെ പെന്‍ഷന്‍ പോളിസിയും ചേര്‍ന്നു; 4.5 ഏക്കര്‍ ഭൂമിയും, ഗോവയിലും കോവളത്തും ഫ്ളാറ്റുകളും
കോട്ടയം: കാണക്കാരി രത്നഗിരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍. പ്രതിയായ സാം കെ. ജോര്‍ജ് ഒരു ഇറാനിയന്‍ യുവതിയുമായി അടുത്ത ബന്ധം സ്ഥാപിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. എംജി സര്‍വ്വകലാശാലയിലെ സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെയാണ് ഇറാനിയന്‍ യുവതിയുമായി സൗഹൃദം ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു. യോഗ പരിശീലനത്തിനായി എംജി യൂണിവേഴ്സിറ്റിയില്‍ എത്തിയിരുന്ന ഇറാനിയന്‍ യുവതിയോട് താന്‍ അവിവാഹിതനാണെന്ന് സാം പറഞ്ഞിരുന്നു. യുവതി പലതവണ രത്നഗിരിയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും, ആ സമയത്ത് സാം-ജെസി ദമ്പതികള്‍ തമ്മില്‍ വഴക്ക് നടന്നിരുന്നതായും യുവതി മൊഴിയില്‍ പറഞ്ഞു.
പോലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷം, ബെംഗളൂരുവിലേക്ക് പോകാനിരുന്ന സമയത്ത് എറണാകുളത്ത് വരാന്‍ സാം യുവതിയോട് ആവശ്യപ്പെട്ടതായും വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് വ്യക്തത ചോദിച്ചപ്പോള്‍ സാം മറുപടി നല്‍കിയില്ലെന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. യുവതി അന്വേഷണത്തിനോട് സഹകരിക്കുന്നുണ്ട്. ഇവര്‍ക്ക് രണ്ട് വര്‍ഷം കൂടി യൂണിവേഴ്‌സിറ്റില്‍ പഠനം തുടരേണ്ട സാഹച്യമാണ് ഉള്ളത്. ഐി പ്രൊഫഷണലായ സാം എംജി യൂണിവേഴ്‌സിറ്റി കാ്പസില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിരുദ കോഴ്‌സാണ് പഠിച്ചിരുന്നത്.
അതേസമയം, ജെസിയെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തന്നെയാണ് സാം കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 26-ന് രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ, സാം ഭാര്യയുടെ മൂക്കും വായും അമര്‍ത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹം സ്വന്തം കാറിന്റെ ഡിക്കിയില്‍ കയറ്റി, രാത്രി ഒന്നിന് ശേഷമാണ് കപ്പടക്കുന്നേല്‍ പ്രദേശത്തെ കൊക്കയിലേക്ക് തള്ളിയത്. മൃതദേഹം കൊണ്ടുപോയ വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാം ജെസിയുടെ മൃതദേഹം ഉടമ്പന്നൂരിലും തള്ളാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്.
ഇവിടെ സാം ഒരാള്‍വഴല എല്‍ഐസിയുടെ പോളിസി എടുത്തിരുന്നു. ഇതിനായി പലതവണ ഉടമ്പന്നൂരില്‍ വന്നിരുന്നു. രാത്രി വൈകിയും ഈ വ്യൂ പോയിന്റില്‍ സന്ദര്‍കര്‍ എത്തുന്നു എന്ന് സാം മനസ്സിലാക്കി. തുടര്‍ന്ന് കൊക്കയിലേക്ക് രാത്രി കൊണ്ടുവന്ന് തള്ളിയത്. ഉഴവൂര്‍ അരീക്കര സ്വദേശിയായ സാം, ഐടി മേഖലയിലെ ജോലി ചെയ്യുന്നയാളാണ്. അരീക്കരയില്‍ 4.5 ഏക്കര്‍ ഭൂമിയും, ഗോവയിലും കോവളത്തും ഫ്ളാറ്റുകളും ഉള്ളതായും പൊലീസ് അറിയിച്ചു. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.