'അമ്മൂമ്മയ്ക്ക് കഞ്ഞിയെടുക്കാനാണ് അമ്മ റൂത്ത് അടുക്കളയിലേക്ക് പോയത്; തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍; അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്': കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത എന്ന് നാട്ടുകാര്‍

കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

Update: 2025-11-05 11:38 GMT

കൊച്ചി: കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. രാവിലെ അടുക്കളയിലേക്ക് പോയ അമ്മ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയതാണ് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ചത്. അയല്‍വാസികളുടെ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്.

സംഭവത്തെക്കുറിച്ച് മുന്‍ പഞ്ചായത്ത് അംഗം കെ.പി. അയ്യപ്പന്‍ പറഞ്ഞത് ഇങ്ങനെയാണ്: 'രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടക്കുന്നത്. കുട്ടിയെ അമ്മൂമ്മയുടെ അടുത്ത് കിടത്തിയാണ് അമ്മ അടുക്കളയിലേക്ക് പോയത്. അമ്മൂമ്മയുടെ ആവശ്യപ്രകാരം കഞ്ഞിയെടുക്കാനായാണ് പോയത്. തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു'. കുഞ്ഞിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം ചെറിയ മുറിവ് മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും, ഓക്‌സിജന്‍ നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് കഴുത്തിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവ് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അയ്യപ്പന്‍ ആവര്‍ത്തിച്ചു. 'അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്. സംഭവത്തിനുശേഷം അമ്മൂമ്മ അബോധാവസ്ഥയിലായിരുന്നു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലാകെ അഞ്ചുപേരാണ് ഉള്ളത്. മൂത്ത കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു ഇന്ന്. മറ്റ് കുടുംബ പ്രശ്‌നങ്ങളൊന്നുമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയല്‍വാസിയായ മണി പറയുന്നതനുസരിച്ച്, കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ മുറിവേറ്റ കുഞ്ഞുമായി അച്ഛന്‍ വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

ഇന്ന് രാവിലെയോടെയാണ് ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയത്തെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്റണി - റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്ക്കരികില്‍ കിടക്കുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയ ശേഷം അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു റൂത്ത്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്. സംഭവത്തെക്കുറിച്ച് അങ്കമാലി പൊലീസ് അന്വേഷണം തുടരുന്നു.

Tags:    

Similar News