മുന്നറിയിപ്പ് ലഭിക്കുന്ന അലാറം കേട് വരുത്തി; ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ഭിത്തി തുരുന്നു; ബാങ്കിന്റെ ഉള്ളില്‍ ചിലവിട്ടത് രണ്ടര മണിക്കൂര്‍; മോഷ്ണം നടത്തിയത് നാല് പേര്‍ അടങ്ങുന്ന സംഘം: 30 ലോക്കറുകളിലായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കവര്‍ന്ന് സംഘം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ മോഷണം

Update: 2024-12-23 05:08 GMT

ലഖ്‌നൗ: ലഖ്‌നൗലെ ചിന്‍ഹാട്ടിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ വന്‍ കവര്‍ച്ച. 30 ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി. എന്നാല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ നഷ്ടമായിട്ടില്ല. ശനിയാഴ്ച സംഭവം. ഞായറാഴ്ച ബാങ്ക് അവധിയായിരുന്നതിനാല്‍ ഇന്നാണ് സംഭവ വിവരം പുറത്ത് വരുന്നത്.

അടുത്ത ഫര്‍ണീച്ചര്‍ കട ഉടമയാണ് ബാങ്കില്‍ മോഷണം നടന്നെന്ന് വിവരം ആദ്യം അറിയുന്നത്. ബാങ്കിന്റെ ഭിത്തിയില്‍ കണ്ട ദ്വാരം കണ്ട് പോലീസില്‍ വിവരമറിയിച്ചതും ഇയാളായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ കവര്‍ച്ച നടന്നതായി അറിയുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭിത്തി തുരന്ന് അകത്ത് കയറിയ സംഘം മുന്നറിയിപ്പ് സംവിധാനമായ അലാറം കോടു വരുത്തിയ ശേഷമാണ് വന്‍കവര്‍ച്ച നടത്തിയതെന്ന് കണ്ടെത്തി.

നാല് പേരുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. രണ്ട് മണിക്കൂറോളം നേരം സംഘം ബാങ്കിനുള്ളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് ഭിത്തി തുരന്നത്. രണ്ടരയടി വീതിയില്‍ ദ്വാരമുണ്ടാക്കിയാണ് അകത്തുകടന്നത്. ലോക്കറില്‍ നിന്ന് കൃത്യമായി എത്ര രൂപയുടെ ആഭരണങ്ങള്‍ കൊണ്ടുപോയെന്ന് വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ ആ 30 ലോക്കറുകളിലായി സൂക്ഷിച്ചിരുന്നു എന്നാണ് വിവരം.

ഡോഗ് സ്‌ക്വാഡ് സംഘവും ചിന്‍ഹട്ട് പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാങ്ക് മാനേജരില്‍ നിന്ന് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ഡിസിപി ശശാങ്ക് സിംഗ് പറഞ്ഞു. ഫോറന്‍സിക്, ഡോഗ് സ്‌ക്വാഡ് സംഘങ്ങള്‍ അന്വേഷണം നടത്തിവരികയാണ്. നാലു പേര്‍ ബാങ്കില്‍ കടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കില്‍ സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ അവിടെ തന്നെയുണ്ടെന്ന് ബാങ്ക് മാനേജര്‍ സന്ദീപ് സിങ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഇതേ ബാങ്കില്‍ സ്ഥാപിച്ചിരുന്ന എടിഎമ്മിലും മോഷണം നടന്നിട്ടുണ്ട്.

Tags:    

Similar News