ഫോണ്‍ വിളിച്ചിട്ട് സ്വിച്ച് ഓഫ്; അന്വേഷിച്ച് ചെന്ന സുഹൃത്ത് കണ്ടത് കാര്‍ പോര്‍ച്ചില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന സ്മിനേഷിനെ; മരണം തലക്കടിയേറ്റ്; മൊബൈല്‍ ഫോണും കുരിശുമാലയും വിരലിലുണ്ടായിരുന്ന മോതിരവും കാണാനില്ല; മോഷ്ണശ്രമത്തിനിടെ നടന്ന കൊലപാതാകമെന്ന് പോലീസ് നിഗമനം
കൊച്ചി: മുനമ്പത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കല്‍ താമസിക്കുന്ന സ്മിനേഷ് എന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം എന്നാണ് നിഗമനം. വീട്ടിലെ കാര്‍പോര്‍ച്ചില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടത്. തലയുടെ പിറകില്‍ അടിയേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്.
മോഷണ ശ്രമത്തിനിടെയിലായിരിക്കും കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സ്മിനേഷിന്റെ മൊബൈല്‍ ഫോണും കുരിശുമാലയും വിരലിലുണ്ടായിരുന്ന മോതിരവും കാണാതായിരിക്കുകയാണ്. വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെ തുടര്‍ന്ന് സുഹൃത്ത് പ്രജീഷ് അന്വേഷിച്ച് വന്നപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പാലാരിവട്ടത്തെ ഹോണ്ട ഷോറൂമില്‍ ജോലിയാണ് സ്മിനേഷിന്. ഇരിങ്ങാലക്കുക്കാരിയായ ഭാര്യ അവിടെ അധ്യാപികയാണ്. വാരാന്ത്യങ്ങളില്‍ സ്മിനേഷ് ഭാര്യയുടെ വീട്ടിലേക്ക് പോകുകയോ ഭാര്യ ഇയാളുടെ വീട്ടിലേക്ക് വരികയോ ആണ് പതിവ്. ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടില്‍ വൈകയാണ് ഇയാള്‍ എത്തുന്നത്. അതുകൊണ്ട് അടുത്തുള്ള സഹോദരന്റെ വീട്ടിലാണ് ഇയാളുടെ അച്ഛനും അമ്മയും താമസിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മുനമ്പത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് സുഹൃത്ത് പ്രജീഷിന്റെ പറവൂരിലുള്ള വീട്ടില്‍നിന്ന് തന്റെ വീടിലേക്ക് പോയതായിരുന്നു സ്മിനേഷ്. എന്നാല്‍, ശനിയാഴ്ച രാവിലെ പതിവ് പോലെ ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായതോടെ സംശയം തോന്നിയ പ്രജീഷ് വീട്ടിലെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ കൊലപാതകത്തിന് പിന്നിലുള്ളവര്‍ ആരെന്ന് കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘങ്ങള്‍ രംഗത്തുണ്ട്.