തേക്കിന്‍ക്കാട് മൈതാനിയില്‍ ഇരുന്ന കുട്ടികളുമായി തര്‍ക്കം; യുവാവിനെ കുത്തി കുട്ടികള്‍; പതിനാറുകാരനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്

Update: 2025-01-01 00:49 GMT

തൃശ്ശൂര്‍: തൃശൂരില്‍ യുവാവിനെ ബസ് സ്റ്റാന്‍ഡിലിട്ട് കുത്തിക്കൊന്നു. വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം പാലസ് റോഡിലാണ് യുവാവിനെ കുത്തിയത്. പാലിയം റോഡ് സ്വദേശി ലിവിന്‍(30) ആണ് മരിച്ചത്. സംഭവത്തില്‍ 16കാരനായ കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്. രാത്രി 8.45ഓടെയാണ് സംഭവം.

തൃശൂര്‍ ജില്ലാ ആശുപത്രിക്് മുന്നില്‍ തേക്കിന്‍ക്കാട് മൈതാനതത്ത് കുട്ടികള്‍ ഇരിക്കുകയായിരുന്നു. പിന്നാലെ കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തുകയായിരുന്നു. ഒറ്റ കുത്തിന് ലിവിന്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News