ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്ന ലക്ഷ്യത്തോടെ കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് അടിച്ചു തകര്‍ക്കുന്ന സൈക്കോ; ഹല്‍വയോടുള്ള അമിതപ്രിയത്താല്‍ 'മധുര'മുള്ള പേരുവീണെങ്കിലും അലുവ അതുല്‍ കൊടൂംക്രൂരന്‍; ജിം സന്തോഷിന്റെ കാല്‍മുട്ട് അടിച്ചുതകര്‍ത്തത് കൊല്ലാനല്ലെങ്കിലും പെട്ടു; കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ട ഗൂണ്ട വീണത് ഇങ്ങനെ

ആരാണ് ഈ 'അലുവ അതുല്‍'?

Update: 2026-03-14 16:31 GMT

കൊല്ലം: കരുനാഗപ്പള്ളിയെ നടുക്കിയ അലുവ അതുലിന്റെ കൊലപാതകത്തിന് പിന്നില്‍, പ്രദേശത്തെ പ്രബലമായ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പ്രാഥമിക വിവരം. വയനകം സംഘവും കടത്തൂര്‍ സംഘവും തമ്മിലുള്ള വൈരാഗ്യത്തില്‍ ഇതിനോടകം നിരവധി അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജിം സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുന്നതിനിടെ അതുല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചവരാണ് ഇതിന് പിന്നിലെന്നാണ് സൂചന.

ജിം സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനെ അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായ അതുലിനെ, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പ്രതിയോഗികള്‍ വേട്ടയാടുകയായിരുന്നു.

ആരാണ് ഈ 'അലുവ അതുല്‍'?

ഗുണ്ടാ ലോകത്ത് ഏറെ സുപരിചിതനായിരുന്നു അലുവ അതുല്‍. ഹല്‍വയോടുള്ള അമിതമായ താല്പര്യം കാരണമാണ് ഇയാള്‍ക്ക് ഈ പേര് വീണത്. എന്നാല്‍ പേരിനപ്പുറം ക്രൂരമായ സ്വഭാവമായിരുന്നു അതുലിന്റേത്. എതിരാളികളെ നേരിടുമ്പോള്‍ കാല്‍മുട്ടുകള്‍ ചുറ്റികയ്ക്ക് അടിച്ചു തകര്‍ക്കുന്നത് അതുലിന്റെ സ്ഥിരം രീതിയായിരുന്നു. മര്‍ദ്ദനമേറ്റവന്‍ പിന്നീട് ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ ക്രൂരത ചെയ്തിരുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് പുലര്‍ച്ചെ പടനായര്‍കുളങ്ങര വടക്ക് കെട്ടിശ്ശേരില്‍ കിഴക്കതില്‍ വീട്ടില്‍ എ. സന്തോഷ് കുമാറിനെ (ജിം സന്തോഷ് -45) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു അതുല്‍. അമ്മ ഓമനയുടെ മുന്നിലിട്ട് സന്തോഷിനെ ആക്രമിച്ച സംഘം, ആയുധങ്ങളുമായി കാറില്‍ എത്തുകയും വീടിന്റെ കതകുകള്‍ വെട്ടിപ്പൊളിച്ച് അകത്തുകയറുകയും സ്‌ഫോടക വസ്തുക്കള്‍ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സന്തോഷ് സ്വയം ആംബുലന്‍സ് വിളിച്ച് താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സന്തോഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് രണ്ട് വധശ്രമങ്ങളില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഓച്ചിറ സ്വദേശിയായ സുഹൃത്തുമായി പിണങ്ങിയതിനെ തുടര്‍ന്ന് സന്തോഷിന്റെ കൊട്ടേഷന്‍ ഏറ്റെടുത്തതാണ് കൊലപാതകത്തിന് കാരണമെന്ന് അതുല്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ജിം സന്തോഷ് വധക്കേസില്‍ തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോയ അതുലിനെ ഏറെ പണിപ്പെട്ടാണ് കേരള പോലീസ് പിടികൂടിയത്. ആ കേസില്‍ ജാമ്യത്തിലിറങ്ങി പുറത്തിറങ്ങിയ അതുലിനെ നാളുകളായി പ്രതിയോഗികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

Tags:    

Similar News