വിവിധ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍; രണ്ട് വര്‍ഷത്തിന് ശേഷം പോലീസിന് ലഭിച്ച രഹസ്യ വിവരത്തില്‍ അന്വേഷണം; ഒടുവില്‍ പിടിയില്‍

Update: 2025-02-06 04:20 GMT

തൃശൂര്‍: വിവിധ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി. രണ്ട് വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുന്‍പാണ് സംഭവം. പിന്നീട് ഒളിവിലായിരുന്ന പ്രതിയെ പോലീസ് അന്വേഷണത്തിനൊടുവില്‍ പിടികൂടുകയായിരുന്നു. പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് വീട്ടില്‍ സനുവാണ് (26) അറസ്റ്റിലായത്.

മാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎ കുന്നംകുളം മേഖലയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍മാരായ വൈശാഖ്, സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജിന്‍ പോള്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, അജില്‍,ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News