കൊലക്കേസില്‍ പരോളില്‍ ഇറങ്ങിയ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മരിച്ചത് ഏഴംകുളം പുതുമല പാറയില്‍ മേലേതില്‍ മനോജ്

കൊലപാതക കേസില്‍ പരോളിലിറങ്ങിയ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Update: 2024-09-29 04:54 GMT

അടൂര്‍: കൊലപാതക കേസില്‍ പരോളിലിറങ്ങിയ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴംകുളം പുതുമല പാറയില്‍ മേലേതില്‍ മനോജ്(39) നെയാണ് ശനിയാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പു മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു പരോള്‍ കഴിഞ്ഞ് തിരികെ പോകേണ്ടിയിരുന്നത്. 2016ല്‍ പീതാംബരന്‍ എന്നയാളെ കൊലപ്പെടുത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍. ഓണത്തിനോടനുബന്ധിച്ചാണ് മനോജ് പരോളില്‍ ഇറങ്ങിയത്. ഭാര്യ: സുമി.മകള്‍: പൂജ

Tags:    

Similar News