കോടികള്‍ ചിലവിട്ട് റോഡ് നിര്‍മ്മിച്ചതിലെ അഴിമതി പുറത്ത് കൊണ്ടവന്നതിലെ പക;പ്രമുഖ മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമായ മുകേഷ് ചന്ദ്രകാറിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ ഇട്ടു; കരാറുകാരനും ബന്ധവും ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
റായ്പൂര്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകനും യൂട്യൂബറുമായ മുകേഷ് ചന്ദ്രകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവത്തില്‍ കരാറുകാരന്‍ ഇയാളുടെ ബന്ധു ഉള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് ചന്ദ്രകാറെന്ന കരാറുകാരന്‍ എന്നയാളുടെ അഴിമതി പുറത്ത് കൊണ്ടുവന്നതിനുള്ള പകയാണ് മുകേഷ് കൊലപ്പെടുത്തിയത്. ഒന്നാം തീയതി മുതല്‍ കാണാതായ മുകേഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ബസ്തറിലെ പ്രമുഖ കരാറുകാന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.
മുകേഷിന്റെ യൂട്യൂബ് ചാനലിലൂടെ സുരേഷ് ചന്ദ്രകാറെന്ന കരാറുകാരന്‍ കോടികള്‍ ചിലവിട്ട് റോഡ് നിര്‍മ്മിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടി ചെയ്ത റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യം എന്തെന്ന് കൊലപാതകത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന് ബിജെപി ആരോപിച്ചു. ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നതിന് തെളിവാണ് കൊലപാതകമെന്ന് വിമര്‍ശിച്ചു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികള്‍ ആരായാലും വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കരാറുകാരന്റെ കെട്ടിടങ്ങള്‍ ബുള്‍ഡോസറുപയോഗിച്ച് ഇടിച്ച് നിരത്തി. കുറ്റക്കാര്‍ ആരായാലും ശക്തമായ നടപടിയുണ്ടാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. മുകേഷിന്റെ കുടുംബത്തിന് സഹായധനം നല്‍കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് വേണ്ടിയും ഛത്തീസ്ഗഡില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ തയാറാക്കിയിരുന്നു മുകേഷ്. മാവോയിസ്റ്റ് ആക്രമണങ്ങളെ കുറിച്ചും നിരന്തരം റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്നു. 2021 ല്‍ മാവോയിസ്‌ററുകള്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ബന്ദിയാക്കിയപ്പോള്‍ മധ്യസ്ഥ ചര്‍ച്ച നടത്തി മോചിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു മുകേഷ് ചന്ദ്രകാര്‍.