കെട്ടിട നിർമ്മാണത്തിനിടെ അപകടം; തൂൺ തകർന്ന് വീണ് ദുരന്തം; ഓടിമാറി വഴിയാത്രക്കാർ; തൂണിന് അടിയിൽപ്പെട്ട് 15കാരിക്ക് ദാരുണാന്ത്യം; കടുത്ത അശ്രദ്ധ; കേസെടുത്ത് പോലീസ്; ബെംഗളൂരുവിലെ വിവി പുരത്ത് നടന്നത്!
ബെംഗളൂരു: തൂൺ തകർന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ വിവി പുരത്താണ് സംഭവം നടന്നത്. തൂണിന് അടിയിൽപ്പെട്ട പെൺകുട്ടി അതിദാരുണമായി മരിക്കുകയായിരുന്നു.
കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിയാണ് മരിച്ചത്. ബെംഗളൂരുവിലെ വിവി പുരത്ത് നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകൾ സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന 15കാരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
തേജസ്വിനി റാവു എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സംഭവത്തിൽ മരിച്ചത്. വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടം ഉണ്ടായത്. നാഷണൽ കോളേജ് മെട്രോ സ്റ്റേഷന് സമീപത്തുള്ള നാഷണൽ ഹൈ സ്കൂൾ റോഡിലേക്കാണ് കെട്ടിടത്തിന് സമീപത്തിന് നിർമ്മാണ അവശ്യത്തിനായി സ്ഥാപിച്ച തൂൺ തകർന്ന് വീണത്.
വഴിയിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും 15കാരി തൂണിന് അടിയിൽ പെടുകയായിരുന്നു. തേജസ്വിനിയെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 2.15ഓടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ തേജസ്വിനിയുടെ പിതാവ് സുധാകർ റാവുവിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കടുത്ത അശ്രദ്ധമൂലമുണ്ടായ മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് വന്നാലാണ് അപകടം എങ്ങനെയാണെന്ന് കണ്ടെത്താനാവുകയെന്നാണ് പോലീസ് പറയുന്നു.
സർവേ പോൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പഠനത്തിനൊപ്പം നൃത്തത്തിലും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനിയെന്നാണ് അധ്യാപകർ വിശദമാക്കുന്നത്. തേജസ്വിനിയുടെ പിതാവ് ടാക്സി ഡ്രൈവറാണ്. പെൺകുട്ടിയുടെ മരണത്തിൽ ഏറെ ഞെട്ടലിലാണ് മാതാപിതാക്കളും, നാട്ടുകാരും.