തോർത്ത് കഴുത്തിൽ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു; പിടിയിലായത് റിട്ട. ഐഎസ്ആർഒ ഉദ്യോഗസ്ഥൻ; ക്രൂരതയ്ക്ക് പിന്നിലെ കാരണം തിരഞ്ഞ് പോലീസ്

Update: 2026-02-18 16:16 GMT

ബെംഗളൂരു: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തോർത്ത് ഉപയോഗിച്ചാണ് നാഗേശ്വർ റാവു ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ റിട്ട. ഐഎസ്ആർഒ ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ആവലഹള്ളിയിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. നാഗേശ്വർ റാവു(65) എന്നയാളാണ് ഭാര്യ സന്ധ്യശ്രീയെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് സുഹൃത്തിനെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് ഇവർ പോലീസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. പോലീസ് സംഘം വീട്ടിലെത്തിയപ്പോൾ നാഗേശ്വർ റാവു സംഭവസ്ഥലത്തുണ്ടായിരുന്നു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം താനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് നാഗേശ്വർ റാവു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഈ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പ്രതി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് പറയുന്നു. സംഭവത്തിന് പിന്നിൽ മറ്റ് കാരണങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് വൈറ്റ്ഫീൽഡ് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. ദമ്പതിമാരുടെ മകൾ യുഎസിലാണെന്നും, അവരെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

Tags:    

Similar News