പ്രണയിച്ച സന്ദീപുമായി വിവാഹം ഉറപ്പിച്ചു; രാവിലെ വീട്ടിലെത്തി സംസാരിച്ച് യുവാവ് മടങ്ങി; പിന്നെ കൂട്ടുകാരിയെ ഫോണില്‍ കിട്ടിയില്ല; തിരികെ വന്നു നോക്കുമ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന 19കാരിയെ; നെടുമങ്ങാട്ടെ വഞ്ചുവത്തെ നടുക്കി നമിതയുടെ മരണം

Update: 2024-12-08 11:36 GMT

തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിലും ദുരൂഹത. നമിത(19)യെയാണ് വഞ്ചുവത്ത് വാടക വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയമല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

നമിതയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് എന്ന യുവാവ് രാവിലെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയിരുന്നു. പിന്നാലെ നമിതയെ ഫോണില്‍ കിട്ടാതായി. ഇതോടെ സന്ദീപ് തിരികെ വന്നു. അപ്പോഴാണ് നമിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ സംഭവസമയം മറ്റാരും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ സന്ദീപ് നാട്ടുകാരെ വിവരമറിയിച്ചു. നമിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സമീപത്തെ കോഴി ഫാമിലെ ജീവനക്കാരിയാണ് നമിതയുടെ അമ്മ. ആര്യനാട് ഗവ. ഐ.ടി.ഐ ഇലക്ട്രോണിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് നമിത. സന്ദീപും നമിതയും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ വിശദ അന്വേഷണം നടക്കും.

Tags:    

Similar News