വിവാഹത്തിന് മുമ്പ് കാസര്‍കോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു; പ്രണയത്തിനൊടുവില്‍ രഞ്‌ജേഷിന്റെ ജീവിത സഖിയായത് ഏപ്രില്‍ 26നും; നാലു മാസത്തിനുള്ളില്‍ അമ്മയ്ക്ക് കിട്ടിയത് മരിക്കാന്‍ പോകുന്നുവെന്ന മകളുടെ സന്ദേശം; പെരിയക്കാരി നന്ദനയുടെ ഭര്‍തൃ വീട്ടിലെ തൂങ്ങി മരണവും ദുരൂഹം

Update: 2025-09-08 03:46 GMT

ഉദുമ: മരിക്കാന്‍ പോവുകയാണെന്ന് അമ്മയ്ക്ക് ഫോണില്‍ സന്ദേശം അയച്ച യുവതി ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ സര്‍വ്വത്ര ദുരൂഹത. കാസര്‍കോട് അരമങ്ങാനം ജിഎല്‍പി സ്‌കൂളിന് സമീപത്തെ ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയാ (21) ണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏപ്രില്‍ 26-നായിരുന്നു ഇവരുടെ വിവാഹം. പെരിയ ആയംപാറ വില്ലാരംപെതി കൊള്ളിക്കാലിലെ കെ. രവിയുടെയും സീനയുടെയും ഏക മകളാണ്. വിവാഹത്തിന് മുന്‍പ് നന്ദന കാസര്‍കോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. നന്ദനയുടേത് പ്രണയ വിവാഹമായിരുന്നു. യുവതിയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം നാലു മാസത്തിനകം ആത്മഹത്യ ചെയ്തത് ദുരൂഹമാണെന്ന് അവര്‍ പറയുന്നു.

ആര്‍ഡിഒ ബിനു ജോസഫ്, എസ്ഐ കെ.എന്‍. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്കു മാറ്റി. ആത്മഹത്യയാണെന്ന് തന്നെയാണ് പോലീസിന്റെ പ്രഥാമിക നിഗമനം. എന്നാല്‍ ഇതിലേക്ക് വഴിവച്ചതില്‍ ശാരീരിക-മാനസിക പീഡനമുണ്ടോ എന്നും പരോശിധിക്കും.

ഞായര്‍ പകല്‍ 11.30 നാണ് സംഭവം. മരിക്കാന്‍ പോകുന്നുവെന്ന സന്ദേശം ഫോണില്‍ ലഭിച്ചയുടന്‍ ഭര്‍തൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുറിയുടെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ ചവിട്ടുപൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News