പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു; കൊല്ലുമെന്ന് ഭീഷണിയും; പോക്സോ കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം
മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പാലയ്ക്കാത്തകിടി ചാലുങ്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി.കെ. സനില്‍കുമാറി(41)നെയാണ് കോടതി ശിക്ഷിച്ചത്.
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബന്ധുവായ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗ കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പാലയ്ക്കാത്തകിടി ചാലുങ്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി.കെ. സനില്‍കുമാറി(41)നെയാണ് കോടതി ശിക്ഷിച്ചത്.
പതിനാലുകാരിയെ വീട്ടില്‍ വച്ച് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കാലയളവിലാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. മദ്യപിച്ചശേഷം ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനം സംബന്ധിച്ച് ശിശുക്ഷേമസമിതിയില്‍ ലഭിച്ച പരാതി കീഴ്വായ്പ്പൂര്‍ പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍, ഒക്ടോബര്‍ 18ന് കീഴ്വായ്പ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകള്‍ പ്രകാരവും പ്രത്യേകമായാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്സണ്‍ മാത്യൂസ് ഹാജരായി. കോടതിനടപടികളില്‍ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.
പികെ സുനല്‍കുമാര്‍, പോക്‌സോ