മുന്‍ വിരോധമുള്ളയാളെ ഇന്റര്‍ലോക്ക് കട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തി; നാലു പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

Update: 2024-11-10 02:55 GMT

കോന്നി: ബാറിന് മുന്നില്‍ നിന്നയാളെ മുന്‍വിരോധം കാരണം ഇന്റര്‍ലോക്ക് കട്ട കൊണ്ട് എറിഞ്ഞ് തലയ്ക്കും മുതുകിനും പരുക്കെല്പിച്ച കേസിലെ നാലാം പ്രതിയെ പോലീസ് പിടികൂടി. മറ്റു പ്രതികള്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജമാക്കി. കോന്നി പൊന്തനാംകുഴി മുരുപ്പ് വലിയ പുരയ്ക്കല്‍ വീട്ടില്‍ മണി എന്ന് വിളിക്കുന്ന ബിനു (26) ആണ് അറസ്റ്റിലായത്. കൂടല്‍ കുളത്തുമണ്‍ ശിവക്ഷേത്രത്തിന് സമീപം പുത്തന്‍വീട്ടില്‍ സനോജി(38) നാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

വ്യാഴാഴ്ച രാത്രി മണിയോടെ കോന്നി ടൗണിലെ ബാറിന് മുന്നില്‍ ആയിരുന്നു സംഭവം. ബാറില്‍ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികള്‍ മുന്‍വിരോധം കാരണം സനോജിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും, അവിടെ കിടന്ന ഇന്റര്‍ലോക്ക് കട്ടയുടെ കഷണം കൊണ്ട് എറിഞ്ഞു തലക്കും മുതുകിനും പരിക്കേല്‍പ്പി ക്കുകയായിരുന്നു. തറയിലിട്ട് ചവിട്ടുകയും ചെയ്തു. ഏറുകൊണ്ട് തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റു.

പരിക്കേറ്റ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോന്നി പോലീസ് സനോജിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയ പോലീസ് സംഘം, രാത്രി പതിനൊന്നോടെ ബിനുവിനെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്.

പോലീസ് സ്ഥലത്ത് നടത്തിയ പരിശോധനയില്‍ പ്രതികള്‍ ആക്രമിക്കാന്‍ ഉപയോഗിച്ച ഇന്റര്‍ലോക്ക് കഷണവും മറ്റും കണ്ടെടുത്തു. ബാറിലെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് വിശദമായ പരിശോധന നടത്തി ബിനു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News