ശബ്ദം കേട്ടു വന്ന പരിസരവാസികള്‍ നോക്കിയപ്പോള്‍ രണ്ടുപേര്‍ മണ്‍വെട്ടി ഉപയോഗിച്ച് കിളയ്ക്കുന്നു; നിധി തേടി കിണറ്റില്‍ ഇറങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍
നിധി കുഴിച്ചെടുക്കാന്‍ കിണറ്റിലിറങ്ങിയ അഞ്ച് പേര്‍ അറസ്റ്റില്‍
കാസര്‍കോട്: കുമ്പള ആരിക്കാടി കോട്ടയില്‍ നിധി കുഴിച്ചെടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അഞ്ചംഗ സംഘം പിടിയില്‍. മൊഗ്രാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്ത് ഇവര്‍ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിക്കാന്‍ തുടങ്ങുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇവരെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ മുജീബ് കമ്പാര്‍ ഉള്‍പ്പെടെ 5 പേരാണ് കുമ്പള പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ശബ്ദം കേട്ടു വന്ന പരിസരവാസികളാണ് ആദ്യം സംഭവമറിയുന്നത്. നോക്കിയപ്പോള്‍ കിണറ്റില്‍ രണ്ടുപേര്‍ മണ്‍വെട്ടി ഉപയോഗിച്ച് കിളയ്ക്കുന്നതാണ് കണ്ടത്. നാട്ടുകാരെ കണ്ടതോടെ കിണറിന്റെ സമീപത്ത് നിന്നവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടി കുമ്പള പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പിടിയിലായവരെ മുന്‍കരുതല്‍ അറസ്റ്റ് ചെയ്തു വിട്ടയക്കുമെന്നു പൊലീസ് പറഞ്ഞു.
വെള്ളമില്ലാത്ത കിണറായിരുന്നു ഇത്. ഈ കിണറിനുള്ളില്‍ ഇറങ്ങിയായിരുന്നു കുഴിക്കാന്‍ തുടങ്ങിയത്. 2 പേര്‍ കിണറിന് ഉള്ളിലും ബാക്കിയുള്ളവര്‍ പുറത്തുമായിരുന്നു. ശബ്ദംകേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി അഞ്ചുപേരേയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
അതേസമയം, കഴിഞ്ഞ ദിവസവും ഇവര്‍ കോട്ടയ്ക്കുള്ളിലെത്തി നിധിയുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് പറഞ്ഞതെന്നും കൂടെയുള്ളവര്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.ശബ്ദം കേട്ടു വന്ന പരിസരവാസികള്‍ നോക്കിയപ്പോള്‍ രണ്ടുപേര്‍ മണ്‍വെട്ടി ഉപയോഗിച്ച് കിളയ്ക്കുന്നു; നിധി തേടി കിണറ്റില്‍ ഇറങ്ങിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ കസ്റ്റഡിയില്‍