പൈവളിഗയില്‍ നിന്നും ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ പതിനഞ്ച് വയസുകാരിയും അയല്‍വാസിയും മരിച്ച നിലയില്‍; തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത് മണ്ടക്കാപ്പ് സ്റ്റേഡിയത്തിന് 50 മീറ്റര്‍ അകലെ; 26 ദിവസം അന്വേഷിച്ച പോലീസിനും ഞെട്ടല്‍; പെണ്‍കുട്ടിയുടെ വീട്ടിന് 200 മീറ്റര്‍ അകലെ തൂങ്ങിമരണം

Update: 2025-03-09 06:01 GMT

കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്നും ആഴ്ചകള്‍ക്ക് മുമ്പ് കാണാതായ പതിനഞ്ച് വയസുകാരിയും അയല്‍വാസിയും മരിച്ച നിലയില്‍. ആള്‍ താമസമുള്ള മേഖലയില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു ഗ്രൗണ്ടിന് തൊട്ടടുത്താണ് ഇവര്‍ തുങ്ങി നിന്നത്. മൃതദേഹത്തിന്റെ പഴക്കം അടക്കം പരിശോധനയ്ക്ക് വിധേയമാക്കിയാലേ മനസ്സിലാകൂ. കെട്ടി തൂങ്ങി നിന്ന മൃതദേഹത്തില്‍ നിന്നും പരിസരത്തേക്ക് ദുര്‍ഗന്ധം വന്നിരുന്നില്ല.

മൃതദേഹം കിടന്നിരുന്നതിന് അമ്പത് മീറ്റര്‍ മാറി വീടും മറ്റുമുണ്ട്. നേരത്തെ കാടുകളിലാണ് ഇവര്‍ക്കായി തിരച്ചില്‍ നടന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് ഈ മേഖലയില്‍ ഇന്ന് പരിശോധന നടത്തിയത്. മരണം നടന്നത് എന്ന് എന്നത് ഈ കേസില്‍ നിര്‍ണ്ണായകമാകും. പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം എങ്ങും എത്തുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പൈവളിഗെ മണ്ടേകാപ്പില്‍ പതിനഞ്ച് വയസുകാരിയായഫെബ്രുവരി 12നാണ് കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞിരുന്നു. പ്രദേശവാസിയായ 42 വയസുകാരനും പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ അപ്രത്യക്ഷനായി. 26 ദിവസം പോലീസ് അന്വേഷിച്ചു. അതിന് ശേഷം മൃതദേഹം ജനവാസ കേന്ദ്രത്തിന് അടുത്തു നിന്നും കിട്ടുന്നത് പോലീസിനും ഞെട്ടലായി.

മിസ്സിംഗ് കേസെടുത്ത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ വിവാദമായതോടെ ഇന്ന് പോലീസ് ഗൗരവത്തില്‍ തിരച്ചലിന് എത്തി. 90 ഏക്കറോളം അക്വേഷ്യ തോട്ടം അടക്കം ഇവിടെ ഉണ്ട്. കാടുള്ള മേഖലയിലായിരുന്നു ആദ്യ അന്വേഷണം. ഇന്ന് ജനവാസ കേന്ദ്രങ്ങളില്‍ തിരിച്ചില്‍ നടത്തി. അതാണ് നിര്‍ണ്ണായകമായത്. മണ്ടക്കാപ്പ് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടിന്റെ തൊട്ടടുത്താണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ അന്ന് തന്നെ ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ട്. പക്ഷേ മൃതദേഹത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണായകമാകും. ഇരുവരും നാടുവിട്ടുവെന്നാണ് പോലീസ് പോലും കരുതിയത്. വീട്ടുകാരും ഇത് തന്നെ വിശ്വസിച്ചു. പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

Similar News