ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന്; പാലായില്‍ ലഹരിക്കായി ഉപയോഗിക്കാന്‍ മരുന്ന് എത്തിച്ചത് കൊറിയര്‍ സ്ഥാപനം വഴി; യുവാവ് പിടിയില്‍

പാലായില്‍ ലഹരിക്കായി ഉപയോഗിക്കാന്‍ കൊണ്ടുവന്ന മരുന്ന് പിടികൂടി

Update: 2025-03-28 08:46 GMT

കോട്ടയം: പാലാ ഉള്ളനാട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ലഹരി മരുന്ന് കണ്ടെത്തി. സംഭവത്തില്‍ ഉള്ളനാട് സ്വദേശി ജിതിന്‍ ചിറക്കല്‍ എക്‌സൈസ് പിടിയിലായി. പാലായില്‍ ലഹരിക്കായി ഉപയോഗിക്കാന്‍ കൊണ്ടുവന്ന മരുന്നാണ് പിടികൂടിയത്. മെഫന്‍ടെര്‍മിന്‍ സള്‍ഫേറ്റ് ഇന്‍ജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്.

അര്‍ബുദരോഗികള്‍ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്. ഈ മരുന്ന് കൊറിയര്‍ വഴിയാണ് പ്രതി വാങ്ങിയത്. പാലാ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് ജിതിന്‍ മരുന്ന് എത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഹൃദയ ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ മരുന്ന്. കൊറിയര്‍ സ്ഥാപനം വഴി ഓര്‍ഡര്‍ ചെയ്താണ് മരുന്ന് വരുത്തിയത്. 140 രൂപ വിലയുള്ള മരുന്ന് 500 രൂപയ്ക്കു മുകളില്‍ വിറ്റഴിക്കുന്നുണ്ടായിരുന്നു.

Similar News