ചേട്ടാ...ഗുളിക ഉണ്ടോ!; പ്രധാന കണ്ണി കുടുങ്ങിയത് അറിയാതെ ആവശ്യക്കാർ; മൊബൈൽ ഫോണിലേക്ക് തുരുതുരാ കോളുകൾ; കുട്ടികളെ ലഹരിക്ക് അടിമയാക്കുന്നത് പ്രധാന ഹോബി; സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കും; എക്സൈസിന് തലവേദനയായി ഫിറാഷ്!

Update: 2025-05-05 11:16 GMT

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസ് വലയിൽ കുടുങ്ങി. പഴയങ്ങാടി റെയിവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് മയക്കുമരുന്ന് ഗുളികളുമായി ഫിറാഷ് അറസ്റ്റിലായത്. പിയെ (33) പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും സംഘവും പിടികൂടിയത്. മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ , പാപ്പിനിശ്ശേരി സ്ക്കൂൾ കോളേജ് കുട്ടികളെ കേന്ദ്രികരിച്ച് ആൾക്കാരേയും ഗുളികകൾ വിൽക്കാൻ നിയോഗിച്ച് ഇയാൾ സമൂഹ മാധ്യമങ്ങൾ വഴി ആണ് വിൽപ്പന നിയന്ത്രിച്ചിരുന്നത്.

നിരവധി യുവാക്കളും , യുവതികളും ആണ് ഇയാളെ തേടി വരുന്നത്. ഡോക്ട്ടർമാരുടെ മരുന്ന് ചീട്ട് കൃതിമമായി നിർമ്മിച്ച് അതിൽ എഴുതി ചേർത്ത് പല സ്ഥലങ്ങളിൽ നിന്നും ലഹരി ഗുളികകൾ ആഡംബര കാറുകളിലാണ് എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ പുതിയങ്ങാടി സ്വദേശി ഫിറാഷ് അറസ്റ്റിലായത്. ലഹരിഗുളികളായ നിട്രോസുൻ 71 എണ്ണവും ട്രമഡോള്‍ 99 എണ്ണവുമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കരുതെന്ന നിയമം ഉണ്ട്. അതുകൊണ്ട് കൃത്രിമമായി മരുന്നു കുറിപ്പുകൾ ചമച്ച് മംഗലാപുരത്ത് നിന്ന് ലഹരിഗുളികകൾ സ്ഥിരമായി എത്തിക്കുകയായിരുന്നു. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയായിരുന്നു ഇയാളുടെ ലഹരി വിൽപന.

ഫിറാഷ് പിടിയിലായതറിയാതെ ആവശ്യക്കാരിപ്പോഴും ഇയാളുടെ ഫോണിലേക്ക് നിരന്തരം വിളിക്കുന്നുണ്ടെന്നും എക്സൈസ് പറഞ്ഞു. മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന വിൽപന. മാസങ്ങളായി ഫിറാഷ് എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരിന്നു. സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 163 പേരാണ് അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 154 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (238.803 ഗ്രാം), കഞ്ചാവ് (8.656 കി.ഗ്രാം), കഞ്ചാവ് ബീഡി (108 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു.

മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2145 പേരെ പരിശോധനക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 മേയ് 02 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം നിലവിലുണ്ട്.

Tags:    

Similar News