പുലർച്ചെ ബാങ്കിന് സമീപം വലിയ ശബ്ദത്തിൽ ഉണ്ടായ പൊട്ടിത്തെറി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് കൈ പാതി അറ്റുപോയ യുവതിയെ; എത്തിയത് എടിഎം കൗണ്ടർ തകർക്കാൻ; 38-കാരിക്ക് അനാശാസ്യ പ്രവര്‍ത്തനങ്ങളിലടക്കം ബന്ധം; തീവ്ര ഗ്രൂപ്പുകളുമായി ബന്ധം?; അന്വേഷണ സംഘത്തിന് ആവലാതി; ഗ്രീസിനെ വിറപ്പിച്ച ബോംബ് സ്ഫോടനത്തിൽ ആശങ്കകൾ മാത്രം!

Update: 2025-05-05 10:09 GMT

ഏതൻസ്: കഴിഞ്ഞ ദിവസമാണ് ബാങ്കിന് ഗ്രീസിനെ ഞെട്ടിപ്പിച്ച ബോംബ് സ്ഫോടനം നടന്നത്. പുലർച്ചെ ബാങ്കിന് സമീപം യുവതി എത്തിയപ്പോൾ ആണ് സംഭവം നടന്നത്. സമീപത്തുള്ള എടിഎം കൗണ്ടര്‍ തകര്‍ക്കാൻ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇപ്പോൾ സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. മരിച്ച യുവതി നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ സ്ഫോടനത്തിൽ 38-കാരിയായ യുവതി മരിക്കുകയും ചെയ്തു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

നിരവധി മോഷണങ്ങളിൽ അടക്കം പങ്കെടുത്തയാളാണ് മരിച്ച സ്ത്രീയെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിൽ കൈക്ക് വലിയ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കൊല്ലപ്പെട്ട യുവതിക്ക് തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും, ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് പറയുന്നു. ലഹരിയും അനാശാസ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ യുവതി മുന്‍പ് പങ്കാളിയായിരുന്നതായും വിവരങ്ങൾ ഉണ്ട്.

യുവതി ബാങ്കിന്‍റെ എടിഎം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കി. ഇവർ ഒരു സ്ഫോടകവസ്തു കൈവശം വച്ചിരുന്നു. അത് ബാങ്കിന്റെ എടിഎമ്മിൽ സ്ഥാപിക്കാൻ എത്തിയപ്പോഴാണ് കൈയ്യിലിരുന്ന് പൊട്ടിത്തെറിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനത്തിൽ പ്രദേശത്തുള്ള നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

വെളുപ്പാൻ നേരം ബാങ്കിന് അടുത്തായി യുവതി രണ്ടും കല്പിച്ച് എത്തുകയായിരുന്നു. പിന്നാലെ ബോംബ് വെയ്ക്കാൻ ശ്രമം നടത്തവേ ഉഗ്ര ശബ്ദത്തിൽ ബ്ലാസ്റ്റ് നടന്നു. പിന്നാലെ ബോംബ് പൊട്ടിത്തെറിച്ചതും യുവതിയുടെ അതി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ കടകളും വാഹനങ്ങളുമെല്ലാം തകരുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഇപ്പോൾ നടക്കുകയാണ്.

കൊല്ലപ്പെട്ട ആ 38-കാരിയുടെ വരവിൽ മുഴുവൻ ദുരൂഹത ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. എല്ലാം അന്വേഷിച്ച് വരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ബാങ്കിന് സമീപം സ്ഥാപിക്കാൻ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. 38-കാരിയായ സ്ത്രീയാണ് മരിച്ചത്.

ബോംബ് പൊട്ടിത്തെറിച്ചതോടെ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മുന്‍പ് പല മോഷണങ്ങളിലും പങ്കെടുത്ത ആള്‍ കൂടിയാണ് മരിച്ച 38 കാരിയായ സ്ത്രീയെന്ന് പോലീസ് അറിയിച്ചു. തീവ്രഇടതുപക്ഷ ഗ്രൂപ്പുകളുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു.

Tags:    

Similar News