മലയാലപ്പുഴയില്‍ പതിനേഴുകാരിയെ ഗര്‍ഭിണിയാക്കിയത് നിരവധി കേസുകളിലെ പ്രതി; സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം; ഭീഷണിപ്പെടുത്തി പീഡനം; പോലീസ് അറിഞ്ഞത് സ്‌കാനിങ് സെന്ററുകാറ വിളിച്ച് അറിയിച്ചപ്പോള്‍; യുവാവ് ഭാര്യവീട്ടില്‍ നിന്നും പിടിയില്‍
പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടന്‍ചിറ സുനിതാ ഹൗസില്‍ അനീഷ് എന്ന സുധീഷാ ( 24) ണ് പിടിയിലായത്. ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ചിത്രങ്ങള്‍ എടുക്കുകയും, പിന്നീട് ഇവ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടില്‍ വച്ച് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു പീഡനം. തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായി. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി അടുത്തുള്ള റബ്ബര്‍ പുരയിടത്തും പരിസരത്തും വച്ചാണ് ആദ്യം ബലാല്‍ സംഗം ചെയ്തത്.തുടര്‍ന്ന് ചിത്രങ്ങളെടുത്തു,അവ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത മാസങ്ങളില്‍ പലതവണവീട്ടില്‍ അതിക്രമിച്ചകയറി ലൈംഗികമായി പീഡിപ്പിച്ചു.
വയറുവേദനയെ തുടര്‍ന്ന് വെട്ടൂരുള്ള ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ സ്‌കാനിങ്ങില്‍ 5 മാസം ഗര്‍ഭിണി യാണെന്ന് വെളിപ്പെടുകയായിരുന്നു. പരിശോധന നടത്തിയ ലാബ് അധികൃതര്‍ മലയാലപ്പുഴ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്.പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എസ് വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയുടെ ഭാര്യ വീടായ കോന്നി പയ്യനാമണ്‍, തടത്തില്‍ വീട്ടില്‍ നിന്നും ഇന്നലെ വൈകിട്ട് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. മൊബൈല്‍ ഫോണ്‍ വിദഗ്ദ്ധ പരിശോധനക്കായി പിടിച്ചെടുത്തു. മെഡിക്കല്‍ പരിശോധന ഇള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതി വലിയതുറ പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസിലും,വടക്കാഞ്ചേരി സ്റ്റേഷനില്‍ വിശ്വാസവഞ്ചനയ്ക്ക് എടുത്ത കേസിലും,പാലോട് പോലീസ് സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ കഞ്ചാവ് കൈവശം വച്ചതിനു എടുത്ത കേസിലും ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി.