സ്ട്രീറ്റ് പാര്‍ട്ടിക്കിടെ പ്രസവ വേദന; കാര്‍ പാര്‍ക്കില്‍ പോയി പ്രസവം നടത്തി ആഘോഷം തുടര്‍ന്ന് യുവതി; ആരും തിരിഞ്ഞു നോക്കാതെ നവജാത ശിശു മരിച്ചതോടെ അമ്മയെ പിടികൂടി പോലീസ്

Update: 2025-04-23 06:19 GMT

ബാങ്കോക്ക്: സ്ട്രീറ്റ് പാര്‍ട്ടിക്കിടെ പ്രസവ വേദന വന്നപ്പോള്‍ കാര്‍ പാര്‍ക്കിംഗില്‍ പോയി പ്രസവിച്ച ശേഷം ആഘോഷം തുടരുന്ന ഒരു യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതെ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് അമ്മയെ പോലീസ് പിടികൂടിയിരിക്കുകയാണ്. ബാങ്കോക്കിലെ സോങ്ക്രാന്‍ ഫെസ്റ്റിവലിനിടയിലാണ് സംഭവം നടന്നത്. കാര്‍ പാര്‍ക്കിംഗില്‍ കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ യുവതി നടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

ഇരുപത്തിയേഴുകാരിയായ യുവതിയുടെ പേര് പിയാതിഡ എന്നാണ് പോലീസ് വെളിപ്പെടുത്തുന്നു. കടുത്ത വേദന കൊണ്ട് യുവതി പുളയുന്നതായി ദൃശ്യങ്ങളില്‍ കാണാം. അവര്‍ കൈകള്‍ അരയില്‍ കെട്ടി ആടിയാടിയാണ് നടക്കുന്നത്. ട്രൗസര്‍ വലിച്ചു താഴ്ത്തിയ ശേഷം യുവതി ചെടികള്‍ക്കിടയിലേക്ക് മറയുന്നതായും കാണാം. പിന്നീട് പിയാത്തിഡ മുടന്തി നടക്കുന്നതും കാണാം. ബാങ്കോക്കിലെ ഡോണ്‍ മുവാങ് ജില്ലയിലെ റോട്ട്‌സാരിന്‍ ഗ്രാമത്തിന് പുറത്താണ് ഈ സംഭവം നടന്നത്. തുടര്‍ന്ന് ആറ് മിനിട്ട് നീളുന്ന ദൃശ്യങ്ങളില്‍ കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് ചുററും കുറേയാളുകള്‍ എന്തോ തിരയുന്നതായും കാണാം. കുഞ്ഞിനെ ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞു എങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

പിയാതിദ അടുത്തിരുന്ന സുഹൃത്തുക്കളോടൊപ്പം വെള്ളം തെറിപ്പിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതേ സമയത്ത് അവരുടെ കാലുകളില്‍ നിന്ന് രക്തം വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തു എങ്കിലും താന്‍ ഈ കുഞ്ഞിന്റെ അമ്മയാണെന്ന കാര്യം പിയാത്തിഡ നിഷേധിക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്തെ ചുമരുകളിലും ചെടികളിലും എല്ലാം രക്തം പുരണ്ടിരുന്നതായി് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ താന്‍ നന്നായി മദ്യപിച്ചിരുന്നതായി പിയാത്തിഡ സമ്മതിച്ചു. തനിക്ക് ഇത് കൂടാതെ രണ്ടു കുട്ടികള്‍ ഉളളതായും രണ്ട് തവണ വിവാഹിത ആയിരുന്നതായും അവര്‍ വെളിപ്പെടുത്തി.

രണ്ട് കുട്ടികളും ഇപ്പോള്‍ മുന്‍ പങ്കാളിയുടെ ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. പിയാത്തിഡ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ പോലീസിന് വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത രക്തസ്രാവത്തെ തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കാര്യത്തില്‍ പിയാത്തിഡ മാത്രമാണ് കുറ്റക്കാരി എന്നാണ് പോലീസ് വെളിപ്പെടുത്തിയത്. പിയാത്തിഡയുടെ ഈ ക്രൂരകൃത്യം പുറത്തു വന്ന പശ്ചാത്തലത്തില്‍ അവരുമായുള്ള സൗഹൃദം ഉപക്ഷിക്കുന്നതായി അടുത്ത സുഹൃത്തായ ആം വ്യക്തമാക്കി.

അടുത്ത സുഹൃത്തായ ആമിനോട് പോലും താന്‍ ഗര്‍ഭിണിയാണെന്ന കാര്യം പിയാത്തിഡ മറച്ചു വെച്ചതായും തനിക്ക് ശരീരഭാരം കൂടിയതാണ് എന്നാണ് അവര്‍ സുഹൃത്തിനോട് കള്ളം പറഞ്ഞത്.

Similar News