തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് ദമ്പതികളെയും മക്കളെയും; ജീവനൊടുക്കാനുള്ള കാരണം കടബാധ്യതയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-05-27 06:33 GMT
തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ദമ്പതികളെയും മക്കളെയുമാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരന് അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിന് എന്നിവരാണ് മരിച്ചത്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ഇവര്‍ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവര്‍ക്ക് ചില സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.