ആഡംബരക്കാറില്‍ കറങ്ങി നടക്കും; പ്ലസ് ടു കുട്ടികളേയും ഐടി പ്രൊഫഷണലുകളേയും വളച്ചിടും; ലഹരിക്ക് അടിമയായ യുവതികളേയും വശീകരിക്കും; മാളുകളിലും ഇരയെ തേടിയെത്തും കുറുക്കന്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ടീ ഷോപ്പുകളെ' മറയാക്കി അനാശാസ്യ കടകള്‍; കൊച്ചി സൗത്തിലെ 'ബ്രാഞ്ച്' പോലീസ് അറിഞ്ഞത് മണ്ണാര്‍ക്കാടുകാരനില്‍ നിന്നും; അക്ബര്‍ അലിയുടെ പെണ്‍വാണിഭ കുതന്ത്രങ്ങള്‍ പൊളിഞ്ഞത് ഇങ്ങനെ
കൊച്ചി: എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികള്‍. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കിയതിനുശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നത്. നഗരത്തിലെ ചില വിദ്യാര്‍ത്ഥിനികളും ഐടി പ്രൊഫഷണലുകളും റാക്കറ്റില്‍ കുടുങ്ങി.
കൊച്ചിയില്‍ മാത്രം 100ലധികം അനാശാസ്യ കേന്ദ്രങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകര്‍ഷകമായ പേരുകളും പരസ്യബോര്‍ഡുകളും വച്ചാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നും മറ്റും യുവതികളെ എത്തിച്ചാണ് പ്രവര്‍ത്തനം. ലഹരി മാഫിയയുടെ മറ്റൊരു പണമുണ്ടാക്കല്‍ സംവിധാനമാണ് ഇത്. അക്ബര്‍ അലിയും ഇത്തരത്തില്‍ ലഹരി മാഫിയയുമായി ബന്ധമുള്ളയാളാണ്.
അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി അറസ്റ്റിലായി. അനാശാസ്യ കേന്ദ്രത്തിലൂടെ പ്രതി സമ്പാദിച്ചത് ലക്ഷങ്ങളാണെന്നാണ് നിഗമനം. റാക്കറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെട്ടതായി വിവരമുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷം പോക്സോ കേസടക്കം ചുമത്തും. രണ്ടിടങ്ങളിലായി നടത്തിയ റെയ്ഡില്‍ ഇടപാടുകാരനടക്കം നാലുപേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഐടി സ്ഥാപനങ്ങളും മാളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നിറയുന്ന വ്യക്തിയാണ് അക്ബര്‍ അലി. ഈ പ്രദേശത്ത് നിന്നും പെണ്‍കുട്ടികളെ വശീകരിക്കും. അതിന് ശേഷം ലഹരിക്ക് അടിമകളാക്കും. ഇതിനൊപ്പം ലഹരിക്ക് അടിമകളായവരെ കണ്ടെത്തിയും വശീകരിക്കും. ഇവരെയാണ് അനാശാസ്യ കേന്ദ്രത്തിലേക്ക് എത്തിക്കുക. ലഹരി അടിമയായ യുവതികളില്‍ നിന്നും സാമ്പത്തിക തട്ടിപ്പും ഇയാള്‍ നടത്താറുണ്ട്.
എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കടകളുടെ മറവിലായിരുന്നു റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇടപ്പള്ളിയില്‍ അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എളമക്കര പൊലീസിന് ലഭിച്ച വിവരമാണ് നിര്‍ണായകമായത്. പരിശോധനയില്‍ ഇടപ്പള്ളിയില്‍ നിന്ന് അക്ബര്‍ അലിയെ അറസ്റ്റ് ചെയ്തു. ഇവിടെ സ്ത്രീകള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വിശദമായി ചോദ്യംചെയ്തപ്പോഴാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം മറ്റൊരു 'ബ്രാഞ്ച്' ഉണ്ടെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. വാടക വീടായിരുന്നു ഇത്. ഇവിടേക്ക് പോലീസ് ഇരച്ചെത്തി.
ഇവിടെ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും കേസ് എടുക്കുക. മലയാളിയായ സ്ത്രീകളും റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ നമ്പര്‍ നല്‍കിയായിരുന്നു പ്രവര്‍ത്തനം. അനധികൃത മസാജ് കേന്ദ്രങ്ങളുടെ മറവിലും അനാശാസ്യ കേന്ദ്രങ്ങള്‍ അക്ബര്‍ അലി നടത്തിയിരുന്നു.
ഇടപ്പള്ളി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്ന് പറഞ്ഞാണ് ഇവര്‍ എറണാകുളം സൗത്തില്‍ വീട് വാടകയ്ക്ക് എടുത്തത്. വീടിന് മുന്‍വശത്തായി ചെറിയ ടീ സ്റ്റാളുണ്ട്. ഇതിന്റെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആഢംബര കാറില്‍ കറങ്ങി നടന്നാണ് അക്ബര്‍ അലി പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലഹരി നല്‍കി വലയില്‍ വീഴ്ത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം ഇയാള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് വിവരം. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.