അമൃത്സറില്‍ സ്‌ഫോടനം: ഖലിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ടു; നാല് പേര്‍ക്ക് പരിക്കേറ്റു; ബബ്ബര്‍ ഖല്‍സ സംഘടന പ്രവര്‍ത്തകരെന്ന് സൂചന; സ്‌ഫോടനം, കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ

അമൃത്സറില്‍ സ്ഫോടനം; ഖാലിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ടു

Update: 2025-05-27 08:29 GMT

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ് മരിച്ചത്. ബബ്ബര്‍ ഖല്‍സ എന്ന സംഘടനയുടെ ഭാഗമാണ് കൊല്ലപ്പെട്ടയാള്‍ എന്നാണ് നിഗമനം.

നൗഷേര ഗ്രാമത്തിന് സമീപമാണ് സംഭവം. നേരത്തേ കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു തിരിച്ചെടുക്കാന്‍ വന്നപ്പോളാണ് അപകടമെന്ന് കരുതുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലീസ് അന്വേഷിക്കുന്നു.

മജിത റോഡിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അശ്രദ്ധമായി കൈകാര്യം ചെയ്തതാകാം സ്‌ഫോടന കാരണമെന്ന് പൊലീസ് സംശയിക്കുന്നു. അമൃത്സര്‍ റൂറല്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരെത്തി സ്‌ഫോടക വസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കാനായി ശേഖരിച്ചിട്ടുണ്ട്. വലിയ ശബ്ദത്തടെയാണ് സ്‌േേഫാടനം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു

ഇന്ന് രാവിലെ മാജിത ബൈപാസ് റോഡിലെ ഡീസന്റ് അവന്യുവിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്. പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ആശങ്ക പടര്‍ന്നിട്ടുണ്ട്.

Similar News