ആദ്യം മുറിയിലെ ക്ലോസറ്റ് നോക്കിയപ്പോള്‍ അസ്വാഭാവികമായി പലതും കണ്ടു; കുറെ പ്ലാസ്റ്റിക്ക് കവര്‍ നിറഞ്ഞിരിക്കുന്നു; മുറിയിലെ പെട്ടിയില്‍ നിന്നും പൊലീസ് സാധനങ്ങളെടുത്ത് കാണിച്ചു തന്നു. പറയാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു; എല്ലാ അര്‍ത്ഥത്തിലും ഫ്‌ളാറ്റ് ഉടമകളെ പറ്റിച്ചു; മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റിന് ലഹരി മാഫിയാ ബന്ധം; അന്വേഷണം കടുപ്പിച്ച് പോലീസ്

Update: 2025-06-07 08:36 GMT

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിന് പിന്നില്‍ വന്‍ മാഫിയ. റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് പോലീസ് കണ്ടെത്തി. ലഹരി മാഫിയയും ഇതില്‍ പങ്കാളിയാണെന്നാണ് സൂചന. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വാടകയ്ക്ക് അപ്പാര്‍ട്ട്മെന്റിന്റെ ഉടമയ്ക്ക് നല്‍കിയ വിവരങ്ങള്‍ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ അറസ്റ്റിലായ ഒമ്പത് പ്രതികളെയും ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതില്‍ മൂന്നുപേരെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡിലുണ്ട്. മലാപ്പറമ്പില്‍ ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരടങ്ങുന്ന സെക്സ് റാക്കറ്റ് പിടിയിലാകുന്നത്.

കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ ഇന്നലെയാണ് റെയ്ഡ് നടന്നത്. രണ്ട് ഇടപാടുകാരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭ കേന്ദ്രം കണ്ടെത്തിയത്.കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉഭേഷ് എന്നിവരാണ് നടത്തിപ്പുകാര്‍. ഏറെ നാളുകളായി ഈ സംഘം അപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. റാക്കറ്റ് നടത്തിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് രണ്ടുവര്‍ഷം മുമ്പാണ് ബഹറിന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോ എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ദമ്പതികള്‍ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തതെന്നും, വാടക നല്‍കിയത് ഓണ്‍ലൈന്‍ വഴി ആയതിനാല്‍ വാടകക്കാരുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അപ്പാര്‍ട്‌മെന്റ് ഉടമ സുരേഷ് ബാബു പറഞ്ഞിരുന്നു. മലാപ്പറമ്പില്‍ നിരവധി ഫ്‌ളാറ്റുകള്‍ അപ്പാര്‍ട്‌മെന്റിന് ചുറ്റുമുണ്ട്. ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.

നടക്കാവ് പൊലീസില്‍ നിന്നും എസ്‌ഐ വിളിച്ചാണ് സഹഉടമ സ്ഥലത്തെത്തിയത്. 'മുകളിലെ മുറിയിലേക്ക് കൊണ്ടുപോയി ഒരു കാര്യം കാണിച്ചുതരാമെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യം മുറിയിലെ ക്ലോസറ്റ് നോക്കിയപ്പോള്‍ അസ്വാഭാവികമായി പലതും കണ്ടു. കുറെ പ്ലാസ്റ്റിക്ക് കവര്‍ നിറഞ്ഞിരിക്കുന്നു. മുറിയിലെ പെട്ടിയില്‍ നിന്നും പൊലീസ് സാധനങ്ങളെടുത്ത് കാണിച്ചു തന്നു. പറയാന്‍ പറ്റാത്ത കാര്യങ്ങളായിരുന്നു' എന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സഹഉടമ പറഞ്ഞത്. ബഹറൈന്‍ ഫുട്‌ബോള്‍ ക്ലബിന്റെ ഫിസിയോ എന്നു പറഞ്ഞ അമിനീഷ് കുമാര്‍ എന്നയാളും ഭാര്യയും ചേര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. താഴെത്തെ നിലയിലാണ് ഇവര്‍ താമസിക്കുന്നത്. അപ്പാര്‍ട്ട്‌മെന്റ് പൂര്‍ണമായും നോക്കി നടത്തുന്നത് അവരാണ്. വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ എത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇക്കാര്യം നടത്തിപ്പുകാരോട് അന്വേഷിച്ചിരുന്നു എന്നും ഉടമ പറഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ കൂട്ടിരിപ്പുകാരുടെ കുടുംബം കുട്ടിക്ക് പാല്‍ കൊടുക്കാന്‍ വന്നതാണെന്നായിരുന്നു നടത്തിപ്പുകാരുടെ മറുപടി. കാര്യം മനസിലായപ്പോള്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി എന്നാണ് അവര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News