മൂന്നാറിലേക്കുള്ള പ്രധാന പാത ഒഴിവാക്കി യാത്ര; ഇടുക്കി വട്ടക്കണ്ണിപ്പാറയില്‍ വിനോദസഞ്ചാരികളുമായെത്തിയ മിനി ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; പോസ്റ്റിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു; അഞ്ച് കുട്ടികളുള്‍പ്പെടെ 19 പേര്‍ക്ക് പരിക്ക്

ഇടുക്കി വട്ടക്കണ്ണിപ്പാറയില്‍ മിനി ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു

Update: 2025-08-13 13:11 GMT

ഇടുക്കി: ഇടുക്കി രാജാക്കാട് മിനി ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് വിനോദ സഞ്ചാരികളുടെ സംഘത്തിലെ 19 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 5 പേര്‍ കുട്ടികളാണ്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബസാണ് അപകടത്തില്‍പെട്ടത്. വൈകിട്ട് നാലേമുക്കാലോടെയാണ് അപകടം. ചെന്നൈയില്‍ താമസമാക്കിയ സ്ത്രീകളും പുരുഷന്മാരുമടക്കം 19 പേരാണ് ബസ്സിനകത്ത് ഉണ്ടായിരുന്നത്.

വട്ടക്കണ്ണിപ്പാറ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. പോസ്റ്റിലിടിച്ച ബസ് റോഡിന് സമീപത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 19 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ഇറക്കത്തില്‍ നിയന്ത്രണം നഷ്ട്ടമായ വാഹനം ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച് താഴേക്ക് പതിക്കുകയായിരുന്നു. മൂന്നാറിലേക്കുള്ള പ്രധാന പാത ഒഴിവാക്കിയാണ് ഷോര്‍ട്ട് കട്ടായ ഈ വഴി വാഹനങ്ങള്‍ കടന്നു പോകുന്നത്. സ്ഥലത്ത് അപകടം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

സംഭവം നടന്നയുടന്‍ തന്നെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവരത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകട മേഖലയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Similar News