ഒരു ദിവസം രാത്രി തായ് സുന്ദരിക്ക് തോന്നിയ മോഹം; ആരാധകരുടെ കിളി പറത്തി സോഷ്യൽ മീഡിയയിൽ ചൂടൻ ലൈവ്; തൊട്ടടുത്ത ദിവസം..വാട്ട് ഈസ് ദിസ് എന്ന് ആക്രോശിച്ചുകൊണ്ട് ഫോൺകോൾ; യുവതിയുടെ മിസ് ഗ്രാൻഡ് പട്ടം തെറിച്ച കഥ ഇങ്ങനെ
ബാങ്കോക്ക്: സൗന്ദര്യമത്സരത്തിൽ വിജയിച്ചതിന് പിന്നാലെ അശ്ലീല വീഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് തായ്‌ലൻഡിൽ യുവതിക്ക് സൗന്ദര്യറാണി കിരീടം നഷ്ടമായി. 'മിസ് ഗ്രാൻഡ് പ്രച്യാപ് ഖിരി ഖാൻ 2026' ആയി തിരഞ്ഞെടുക്കപ്പെട്ട സുഫാന്നെ നോയിനോങ്‌തോങ് (27) എന്ന യുവതിയിൽ നിന്നാണ് സംഘാടകർ കിരീടം തിരിച്ചെടുത്തത്. 'ബേബി' എന്നറിയപ്പെടുന്ന സുഫാന്നെയുടെ വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് നടപടി. ഇതോടെ, മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും യുവതിക്ക് നഷ്ടമായി.
സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി ഒരു ദിവസത്തിന് ശേഷമാണ് സുഫാന്നെയുടെ വിവിധ അശ്ലീല വീഡിയോകൾ ഓൺലൈനിൽ പ്രചരിച്ചത്. യുവതി സെക്‌സ് ടോയ് ഉപയോഗിക്കുന്നതിന്റെയും ഇ-സിഗരറ്റ് വലിക്കുന്നതിന്റെയും അടിവസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. മത്സരം നടക്കുന്നതിന് മുൻപുള്ള ഫോട്ടോഷൂട്ടുകൾ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ യുവതിയുടെ അനുമതിയില്ലാതെ പ്രചരിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സൗന്ദര്യമത്സരത്തിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാനാകാത്ത പ്രവൃത്തികളാണ് യുവതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് സംഘാടകരുടെ വിശദീകരണം. മത്സരാർത്ഥികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾക്കും അടിസ്ഥാന തത്വങ്ങൾക്കും വിരുദ്ധമായതിനാലാണ് കിരീടം റദ്ദാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, സംഭവത്തിൽ സംഘാടകരോടും തന്നെ പിന്തുണച്ചവരോടും മാപ്പ് പറഞ്ഞ് സുഫാന്നെ രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോകളും ഫോട്ടോഷൂട്ട് ദൃശ്യങ്ങളും പഴയതാണെന്നും ഇത് പൂർണമായും തന്റെ അനുവാദമില്ലാതെയാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും യുവതി സമ്മതിച്ചു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് താൻ 'OnlyFans' പേജ് ആരംഭിച്ചതെന്നും, കിടപ്പിലായിരുന്ന അമ്മയുടെ ചികിത്സാച്ചെലവുകൾക്കായാണ് ഇത് ഉപയോഗിച്ചതെന്നും അവർ വിശദീകരിച്ചു. ചില ഓൺലൈൻ ചൂതാട്ട വെബ്‌സൈറ്റുകളാണ് തന്റെ അനുവാദമില്ലാതെ ഇത്തരം വീഡിയോകൾ ഉപയോഗിച്ചതെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും സുഫാന്നെ വ്യക്തമാക്കി.
സൗന്ദര്യമത്സരത്തിൽ വിജയിച്ചതിന് തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി കിരീടം നഷ്ടപ്പെട്ട സംഭവം തായ്‌ലൻഡിൽ ചർച്ചയായിരിക്കുകയാണ്.