ജഴ്‌സി വാങ്ങാന്‍ കടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമം; സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി പരാതി; പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

Update: 2025-10-03 04:58 GMT

പാലക്കാട്: പോക്സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജിയാണ് (35) അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോക്‌സോ നിയമപ്രകാരമാണു കേസെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

കൊടുവായൂരില്‍ കായികോപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് ഷാജി. ജഴ്‌സി വാങ്ങാന്‍ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പ്രതി സ്വകാര്യഭാഗം കാണിച്ചുകൊടുക്കുകയായിരുന്നു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് പുതുനഗരം പൊലീസ് ഷാജിക്കെതിരെ ബുധനാഴ്ച കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സിപിഎം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Tags:    

Similar News