വീട്ടിലെ പ്രേതശല്യം ഒഴിപ്പിക്കാന്‍ നാലുലക്ഷം പൂജാരിക്ക് നല്‍കി; മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തത് തെളിവുകള്‍ കിട്ടിയതോടെ; കല്യാട്ടെ മോഷണ കേസ് അന്വേഷണം ദുര്‍മന്ത്രവാദത്തിലേക്കും; ദര്‍ഷിതയില്‍ നിന്നും ഇനി ആരെല്ലാം പണം വാങ്ങി?

Update: 2025-10-03 05:31 GMT


ദര്‍ഷിത

കണ്ണൂര്‍ :ഇരിക്കൂര്‍ കല്യാട് പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തില്‍ ട്വിസ്റ്റില്‍. കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റിലായി. കര്‍ണാടക സിംഗപട്ടണം സ്വദേശിയും പൂജാരിയുമായ മഞ്ജുനാഥാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ദര്‍ഷിത കവര്‍ച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്ന് പ്രതിയുടെ മൊഴി.

കഴിഞ്ഞ ഓഗസ്റ്റ് 22നായിരുന്നു കല്ല്യാടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും ദര്‍ഷിത മോഷ്ടിച്ചത്. അടുത്ത ദിവസം ഹുന്‍സൂരിലെ ലോഡ്ജില്‍ ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മോഷണം നടന്ന വീട്ടിലെ സുമതിയുടെ മകന്റെ ഭാര്യ ദര്‍ഷിതയെ കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദര്‍ഷിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. സ്വര്‍ണവും പണവും നഷ്ടപ്പെട്ട ദിവസമാണ് ദര്‍ഷിത വീട് പൂട്ടി കര്‍ണാടകയിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് ദര്‍ഷിതയെ കര്‍ണാടകയിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദര്‍ഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്ററാണ് ഉപയോ?ഗിച്ചതെന്നാണ് സൂചന. ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയില്‍ അഞ്ചാംപുര ഹൗസിലെ വീട്ടുടമസ്ഥന്റെ വിദേശത്തുള്ള മകന്‍ സുഭാഷിന്റെ ഭാര്യ ഹുണ്‍സൂര്‍ സ്വദേശിനി ദര്‍ഷിത (22) യെയാണ് മൈസുരു സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് സിദ്ധരാജുവിനെ കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തിരുന്നു.

പട്ടാപ്പകലാണ് ചുങ്കസ്ഥാനത്തെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീട്ടുടമയായ സുമതയുടെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ദര്‍ഷിതയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഡിവൈഎസ്പിക്ക് വിവരം ലഭിച്ചത്. സുമതയും ഡ്രൈവറായ മകന്‍ സൂരജും വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോയിരുന്നു.

ഗള്‍ഫിലുള്ള സുഭാഷിന്റെ ഭാര്യ ദര്‍ഷിത രാവിലെ 9.30 ഓടെ കര്‍ണാടക ഹുന്‍സൂറിലെ വീട്ടിലേക്കും പോയതായാണ് പറഞ്ഞിരുന്നത്. വൈകീട്ട് സുമതി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരുവശത്ത് ഒളിപ്പിച്ചുവെച്ചാണ് കുടുംബം പുറത്തുപോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി ദര്‍ഷിതയോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

ആദ്യം വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് ബന്ധപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി. സംശയം ബലപ്പെട്ടതോടെ പൊലീസ് ഹുണ്‍സൂരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. ദര്‍ഷിതക്ക് രണ്ടരവയസ്സുള്ള മകളുണ്ട്.

Similar News