ലക്ഷങ്ങളുടെ നിഞ്ച ബൈക്ക് വാങ്ങി നല്‍കിയത് മാസങ്ങള്‍ക്ക് മുന്‍പ്; മിനി കൂപ്പര്‍ പോലുള്ള കാറുകള്‍ വേണമെന്ന് മകന്‍; തര്‍ക്കത്തിനിടെ അച്ഛന്‍ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് തലക്കടിച്ചത് വിശ്വസിക്കാനാവാതെ മകന്റെ സുഹൃത്തുക്കള്‍; വഞ്ചിയൂരില്‍ സംഭവിച്ചത്

Update: 2025-10-10 07:29 GMT

തിരുവനന്തപുരം: പതിനേഴ് ലക്ഷം രൂപയുടെ ആഡംബര നിഞ്ച ബൈക്ക് വാങ്ങി നല്‍കിയത് മാസങ്ങള്‍ക്ക് മുന്‍പായിരുന്നെങ്കിലും മിനി കൂപ്പര്‍ പോലുള്ള കാറുകളിലൊന്ന് വാങ്ങണമെന്നായിരുന്നു ഹൃത്വിക്കിന്റെ ആവശ്യം. തര്‍ക്കം മൂത്ത് നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് കമ്പിപ്പാരക്ക്് തലക്ക്് അടിച്ച അച്ഛന്‍ ഇതുവരെ മകനെ ഉച്ചത്തില്‍ ശാസിച്ചിട്ടു പോലുമില്ലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

കുന്നുംപുറത്ത് പഴയ ജി.പി.ഒക്ക് സമീപം ബേക്കറി നടത്തുകയായിരുന്നു വിനയാനന്ദന്‍. അച്ഛനും മകനും തമ്മില്‍ തര്‍ക്കിക്കുന്നത് കണ്ടിട്ടു പോലുമില്ലെന്നും ഹൃത്വിക്കിന്റെ സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുന്നു. ആഢംബര കാറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് വഞ്ചിയൂര്‍, തോപ്പില്‍ ലൈന്‍, ശ്രീവിഹാര്‍ വീട്ടില്‍ വിനയാനന്ദ് തന്റെ മകന്‍ ഹൃത്വിക്കിനെ (28) കമ്പിപ്പാര കൊണ്ട് തലക്കടിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഹൃത്വിക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവിലാണ്. ഏകമകനായ ഹൃത്വിക്കിന് വിനയാനന്ദന്‍ മാസങ്ങള്‍ക്കു മുന്‍പാണ് ലക്ഷങ്ങള്‍ വിലയുള്ള നിഞ്ച ബൈക്ക് വാങ്ങി നല്‍കിയിരുന്നത്. ബൈക്ക് മാറ്റി പുതിയൊരു ആഢംബര കാര്‍ വേണമെന്ന് ഹൃത്വിക് അച്ഛനോട് പറഞ്ഞിരുന്നു. ഇത് വാങ്ങി നല്‍കാനാവില്ലെന്ന് പറഞ്ഞതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. ലീ കൂപ്പര്‍ പോലുള്ള കാറുകളുടെ കാര്യം പറഞ്ഞതാണ് വിനയാനന്ദനെ ചൊടിപ്പിച്ചത്.

ഈ വിഷയത്തില്‍ ഹൃത്ത്വിക് സ്ഥിരമായി വീട്ടില്‍ പ്രശ്നമുണ്ടാക്കിയിരുന്നു. ഹൃത്ത്വിക്കും അച്ഛനും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്നും അവര്‍ തര്‍ക്കിക്കുന്നത് പോലും കണ്ടിട്ടില്ലെന്നും ഹൃത്ത്വിക്കിന്റെ സുഹൃത്തുക്കള്‍ പറയുന്നു. കുന്നുംപുറത്തെ വിനയാനന്ദന്റെ ബേക്കറിയില്‍ സഹായിക്കാനും ഹൃത്ത്വിക്ക് എപ്പോഴും എത്തുമായിരുന്നു. ഇപ്പോഴുണ്ടായ സംഭവത്തില്‍ ഞെട്ടലിലാണ് ഹൃത്ത്വിക്കിന്റെ കൂട്ടുകാര്‍. വിനയാനന്ദ് ഒളിവിലാണെന്നാണ് പോലീസ് അഭിപ്രായം.

Tags:    

Similar News