കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമം; 1000 രൂപ അഡ്വാന്‍സ് കൈപ്പറ്റി; എതിര്‍പ്പുമായി അമ്മ; പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍; കടം തീര്‍ക്കാനെന്ന് പ്രതിയുടെ മൊഴി

Update: 2025-10-26 10:04 GMT

കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ കുഞ്ഞിന്റെ അച്ഛനെയും, ഇടനിലക്കാരനെയും, വാങ്ങാനെത്തിയ ആളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് അച്ഛന് വില്‍ക്കാന്‍ ശ്രമിച്ചത്. 50,000 രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനായിരുന്നു ശ്രമം. ഇയാള്‍ അസം സ്വദേശിയാണ്. ഒരു കടയില്‍ ജോലി ചെയ്യുകയാണിവര്‍. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്ക്.

ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശുകാരനാണ് കുഞ്ഞിനെ വാങ്ങാന്‍ എത്തിയത്. കുഞ്ഞിന്റെ അമ്മയ്ക്ക് കുഞ്ഞിന് വില്‍ക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് കൂടെ ജോലിചെയ്യുന്നവരോട് യുവതി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. അമ്പതിനായിരം രൂപയുടെ കടം തീര്‍ക്കാനാണ് കുഞ്ഞിനെ വില്‍ക്കാന്‍ തിരുമാനിച്ചതെന്നാണ് അച്ഛന്റെ മൊഴി.

ഇടനിലക്കാരനും ഇതര സംസ്ഥാന തൊഴിലാളിയാണ്. 50,000 രൂപയ്ക്ക് കുട്ടിയെ വില്‍ക്കാനായിരുന്നു തീരുമാനം. 1,000 രൂപ മുന്‍കൂറായി വാങ്ങി. ഇതിനെ എതിര്‍ത്ത കുട്ടിയുടെ അമ്മ ഒപ്പം ജോലി ചെയ്യുന്നവരെ അറിയിച്ചു. അവര്‍ വിവരം കൈമാറിയതിനെ തുടര്‍ന്ന് കുമരകം പൊലീസ് സ്ഥലത്തെത്തി. അന്വേഷണത്തിനുശേഷം മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.

Similar News