രാത്രി നിർമ്മാണത്തിലിരുന്ന വീടിന് നേരെ ഗ്രനേഡ് ആക്രമണം; പിന്നാലെ ക്രീറ്റിലെ മലയോര ഗ്രാമമായ വോറിസിയയിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്; അക്രമം അഴിച്ചു വിട്ടത് എ.കെ 47 റൈഫിളുകളും ഷോട്ട്​ഗണ്ണുകളുമായി എത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ കുടുംബ വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം

Update: 2025-11-02 03:43 GMT

ഹെറാക്ലിയോൺ: ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ വോറിസിയ ഗ്രാമത്തിൽ ശനിയാഴ്ച നടന്ന ക്രൂരമായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ 56 വയസ്സുള്ള ഒരു സ്ത്രീയും 39 വയസ്സുള്ള ഒരു പുരുഷനും കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. കുടുംബ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എ.കെ 47 റൈഫിളുകളും ഷോട്ട്​ഗണ്ണുകളുമായി എത്തിയ സംഘമാണ് അക്രമം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്ക് പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് ഗ്രീക്ക് പോലീസ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടുതൽ പോലീസ് സേനയും സ്ഥലത്തെത്തി.വേശിപ്പിച്ചതായും അടിയന്തര സേവനങ്ങൾ അറിയിച്ചു.

എകെ-47 റൈഫിളുകളും ഷോട്ട് ഗണ്ണുകളുമായി എത്തിയ അക്രമികൾ വോറിസിയ ഗ്രാമത്തിൽ വെടിവെപ്പ് നടത്തുകയായിരുന്നു. ക്രീറ്റിലെ തലസ്ഥാനമായ ഹെറാക്ലിയോണിൽ നിന്ന് ഏകദേശം 32 മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വെടിവെപ്പിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ നിർമ്മാണത്തിലിരുന്ന ഒരു വീടിന് നേരെ ഗ്രനേഡ് ആക്രമണം നടന്നതായി പോലീസ് അറിയിച്ചു. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

സംഭവത്തെത്തുടർന്ന് ഗ്രീക്ക് പോലീസ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, അക്രമികളിൽ ചിലർ സമീപത്തെ മലയിടുക്കിലേക്ക് രക്ഷപ്പെട്ടതായും സംശയമുണ്ട്. പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രക്ഷപ്പെട്ടവരെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനായി പോലീസ് ഗ്രാമത്തിൽ സുരക്ഷ ഉറപ്പാക്കിയിരുന്നു.

ഗ്രാമത്തിലെ രണ്ട് കുടുംബങ്ങൾ തമ്മിൽ മേച്ചിൽ ഭൂമിയുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ തർക്കങ്ങളുണ്ടായിരുന്നതായും ഇത് സ്വകാര്യ മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തതോടെ ക്രീറ്റിലെ ശാന്തമായ ഗ്രാമത്തിൽ വലിയ ഭീതി പടർന്നിരിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സംവിധാനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Tags:    

Similar News