ആക്രി ശേഖരിക്കാന്‍ സഹായിയായി കൂടെ നിന്നത് ലൈന്‍മുറിയില്‍ വലിയമ്മയോടൊപ്പം താമസിക്കുന്ന പതിനാലുകാരന്‍; മദ്യപാനിയായ മുരുകന്‍ കുട്ടിയെ ദേഹോപദ്രവമേല്‍പ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു; ആ കൊല നടത്തിയത് കുട്ടി; തിരുവണ്ണാമല മുനിയപ്പന്റെ കൊലയാളി കുടുങ്ങുമ്പോള്‍

Update: 2025-11-17 02:20 GMT

തലശേരി: എരഞ്ഞോളി പഴയ പാലത്തിനടുത്ത് ആക്രിസാധനങ്ങള്‍ ശേഖരിച്ചുവിറ്റ് ജീവിക്കുന്ന തമിഴ്‌നാട്ടുകാരനെ അടിച്ചുകൊന്ന കേസില്‍ പതിനാലുകാരന്‍ അറസ്റ്റിലായത് രഹസ്യാന്വേഷണത്തില്‍. തമിഴ്നാട് തിരുവണ്ണാമല സ്വദേശി മുനിയപ്പന്‍ എന്ന മുരുകന്‍ (45) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ സഹായിയായ പതിനാലുകാരനെ തലശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ ജുവനൈല്‍ കോടതി റിമാന്‍ഡ് ചെയ്ത് കോഴിക്കോട്ടെ കറക്ഷന്‍ ഹോമിലേക്കയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണ്ണായകമായത്. സംശയത്തില്‍ പോലീസ് രഹസ്യാന്വേഷണം നടത്തുകയായിരുന്നു.

കഴിഞ്ഞ നാലിന് രാവിലെ എരഞ്ഞോളി പുഴക്കരയിലെ കുറ്റിക്കാട്ടില്‍ അഴുകിയ നിലയില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹം പോലീസ് എത്തി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. ഫോറന്‍സിക് സര്‍ജന്‍ ഡോ. ജിതിനാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുടര്‍ന്നുണ്ടായ സംശയമാണ് നിര്‍ണ്ണായകമായത്. കൊലപ്പെടുത്തിയതാണെന്ന സൂചന പോസ്റ്റ്‌മോര്‍ട്ടത്തിലുണ്ടായിരുന്നു. തലശേരി പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് മുനിയപ്പയുടെ സഹായിയായ കൗമാരക്കാരന്‍ അടിച്ചു കൊന്നതാണെന്നു തെളിഞ്ഞത്.

ലൈന്‍മുറിയില്‍ വലിയമ്മയോടൊപ്പം താമസിക്കുന്ന പതിനാലുകാരന്‍ മുനിയപ്പയുടെ സന്തത സഹചാരിയായിരുന്നു. മദ്യപനായ മുനിയപ്പ ഇടയ്ക്കിടെ കൗമാരക്കാരനെ ദേഹോപദ്രവം ചെയ്യാറുണ്ടത്രേ. മദ്യം കുടിപ്പിക്കുകയും ചെയ്യും. മുനിയപ്പയില്‍ നിന്നും അടിയേറ്റതിന്റെ പകയാണ് കൊലപാതകമായത്. പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ സഹായിയായി കൂടെ നില്‍ക്കുകയായിരുന്നു. മദ്യപാനിയായ മുരുകന്‍ കുട്ടിയെ ദേഹോപദ്രവമേല്‍പ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തിരുന്നതായി പരിസരവാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു.

മുനിയപ്പയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും ഉണ്ടായില്ല.എരഞ്ഞോളിയിലെ പൊതുപ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി കണ്ടിക്കല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

Tags:    

Similar News