വായ്പ വാങ്ങിയ പണം തിരിച്ച് നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തി; മുപ്പത്തിയാറുകാരിയെ മദ്യം നല്‍കി ബോധരഹിതയാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാല് പേര്‍ അറസ്റ്റില്‍

Update: 2025-11-17 05:14 GMT

ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പളയില്‍ മുപ്പത്തിയാറുകാരിയെ മദ്യം നല്‍കി ബോധരഹിതയാക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മുപ്പത്തിയാറുകാരിയെ നാല് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. വായ്പ വാങ്ങിയ പണം തിരിച്ച് നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം. യുവതിയുടെ പരാതിയില്‍ കൊപ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ യുവതിയുടെ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റ് ചെയ്തു.

Similar News