വിവാഹം കഴിച്ചിട്ടും മുന്‍ കാമുകിയുമായി അടുപ്പം; യുവതിയുടെ വിവാഹം ഉറപ്പിച്ചിട്ടും പിന്തുടര്‍ന്ന് ശല്യം ചെയ്ത് 35കാരന്‍; തനിച്ചായ സമയത്ത് കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം; യുവാവിന്റെ നാക്ക് കടിച്ചു മുറിച്ച് പ്രതികാരം; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത്

Update: 2025-11-18 11:20 GMT

കാന്‍പുര്‍: പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയിട്ടും തനിച്ചായപ്പോള്‍ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതിയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ചംബി (35) എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്.

ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെങ്കിലും മുന്‍ കാമുകിയുമായുള്ള അടുപ്പം തുടര്‍ന്നിരുന്നു. ഇതിനിടെ വിവാഹം ഉറപ്പിച്ചതോടെ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ചംബി ഒരുക്കമായിരുന്നില്ല. ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ശക്തമായി പ്രതികരിച്ചത്.

യുവതിയുടെ വീട്ടുകാര്‍ മറ്റൊരാളുമായി അവളുടെ വിവാഹം നിശ്ചയിച്ചതോടെ ചാംപിയില്‍ നിന്ന് അകലം പാലിച്ചു. ഇത് ചാംപിക്ക് വിഷമമുണ്ടാക്കിയെന്നും ഇയാള്‍ പലപ്പോഴും യുവതിയെ കാണാന്‍ ശ്രമിച്ചിരുന്നതായും പോലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് അടുപ്പിനുവേണ്ടി കളിമണ്ണ് ശേഖരിക്കാന്‍ യുവതി കുളത്തിനടുത്ത് പോയിരുന്നു. തനിച്ചുള്ള തന്റെ കാമുകിയെ കണ്ട ചാംപി അവളെ പിന്തുടര്‍ന്ന് കുളത്തിന്റെ അടുത്തേക്ക് പോയി, അവിടെ വെച്ച് അവളെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

യുവതി എതിര്‍ക്കുകയും തള്ളിമാറ്റുകയും ചെയ്തെങ്കിലും ചാംപി അവളെ ബലമായി പിടിച്ചുനിര്‍ത്തുകയും ചുംബിക്കാന്‍ തുടങ്ങുകയും ചെയ്തു. പ്രതിരോധത്തിനായി യുവതി യുവാവിന്റെ നാക്ക് ശക്തിയായി കടിച്ചു മുറിച്ചു.

വായില്‍ നിറയെ ചോരയുമായി ചംബിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ എത്തിയത്. ഉടന്‍ ചാംപിയുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ഇയാളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (സി.എച്ച്.സി) എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം, ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ചാംപിയെ കാണ്‍പൂരിലെ ഹാലറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.


നാക്ക് രണ്ടായി മുറിഞ്ഞെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സംഭവം ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ദിനേഷ് ത്രിപാഠി സ്ഥിരീകരിക്കുകയും, കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അറിയിച്ചു.

Similar News