എന്തുകൊണ്ട് മാർക്ക് കുറഞ്ഞുവെന്ന് ചോദിച്ചു; തുടർന്ന് തുടയിൽ കൈവെച്ചു; വയറിൽ പിടിച്ച് തടവി; ശരീരത്തിൽ മോശമായി സ്പർശിച്ചു; അശ്ലീല ഗാനങ്ങളും പാടി; അസമിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കേസിൽ എൻഐടി പ്രൊഫസർ അറസ്റ്റിൽ; പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ചെയ്തത്!
ഗുവാഹത്തി: അസമിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രം നടത്തിയ കേസുമായി ബന്ധപ്പെട്ട് എൻഐടി അസിസ്റ്റന്റ് പ്രൊഫസർ പിടിയിൽ. സിൽച്ചാറിലെ എൻഐടി അധ്യാപകൻ ഡോ. കൊടേശ്വര രാജു ധേനുകൊണ്ടയാണ് കേസിൽ അറസ്റ്റിലായത്. സംഭവത്തിനു പിന്നാലെ ഇയാളെ സ്ഥാപനം സസ്പെൻഡ് ചെയ്തു. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ കേസ് എടുത്ത പോലീസ് എൻഐടി ക്യാംപസിൽ നിന്നാണ് പ്രൊഫസറെ അറസ്റ്റ് ചെയ്തതെന്ന് കച്ചാർ പോലീസ് സൂപ്രണ്ട് നുമൽ മഹാട്ട വ്യക്തമാക്കി.
സ്ഥലത്ത് പോലീസ് വളഞ്ഞതും. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ മുറി പൂട്ടി ഉള്ളിൽ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. പക്ഷെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് ഒളിച്ചിരിക്കുന്ന സ്ഥലം ഒടുവിൽ മനസിലാക്കിയത്. തുടർന്ന് പോലീസ് സംഘം കോളജിൽ എത്തുകയും ഇന്നലെ വൈകീട്ട് അഞ്ചരയോടെ പിടികൂടുകയുമായിരുന്നു.
ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അധ്യാപകനായ കൊടേശ്വരയെ സ്ഥാപനം സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് സംഭവം പുറം ലോകം അറിയുന്നത്. പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ എൻഐടി ക്യാംപസിൽ പ്രതിഷേധിക്കുകയും ചെയ്തു.
പ്രതി പെൺകുട്ടിയെ ചേംബറിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ലൈംഗികാതിക്രമം നടത്തിയത്. പാഠഭാഗങ്ങളെ കുറിച്ച് സംസാരിക്കാൻ വിളിച്ച ശേഷം മോശമായി സ്പർശിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിക്കുകയും ചെയ്തെന്നും പരാതിയിൽ ഉണ്ട്.
വിദ്യാർത്ഥിനിയുടെ വാക്കുകൾ...
'അടുത്തേക്ക് ഇരിക്കാൻ അയാൾ പറഞ്ഞു. എന്തുകൊണ്ടാണ് മാർക്ക് കുറവെന്നും ചോദിച്ചു. തുടർന്ന് തന്റെ കൈയിലും വിരലുകളിലും പിടിക്കുകയും ചെയ്തു. ശേഷം തുടയിൽ പിടിച്ചു. തുടർന്ന് അശ്ലീല ഗാനങ്ങൾ പാടാൻ തുടങ്ങി. പിന്നാലെ വയറിൽ പിടിക്കുകയും തടവുകയും ചെയ്തു. ഇതോടെ, താൻ കരഞ്ഞെങ്കിലും അയാൾ നിർത്താൻ കൂട്ടാക്കിയില്ല. തുടർന്ന് എന്റെ കഴുത്തിൽ പിടിച്ച് അയാളുടെ ശരീരത്തോട് ചേർത്തുവയ്ക്കുകയും ചെയ്തു' പരാതിയിൽ വ്യക്തമാക്കുന്നു.
ഒടുവിൽ പുറത്ത് കാത്തുനിന്ന സുഹൃത്ത് ഫോൺ വിളിച്ചതിനെത്തുടർന്നാണ് താൻ രക്ഷപ്പെട്ടതെന്നും പെൺകുട്ടി പറയുന്നു. മാനസിക- ലൈംഗിക പീഡനമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും വിദ്യാർഥിനി പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് പ്രൊഫസറുടെ ചേംബർ സീൽ ചെയ്തതായി രജിസ്ട്രാർ ആശിം റോയ് പറഞ്ഞു. ഇരയായ പെൺകുട്ടിക്ക് സുരക്ഷിതത്വം ലഭിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.