മലപ്പുറത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി; പോക്സോ കേസില്‍ യുവതി അറസ്റ്റില്‍; പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ്
മലപ്പുറത്ത് ഭര്‍ത്താവിന്റെ സമ്മതത്തോടെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു
മലപ്പുറം: മലപ്പുറം തിരൂരില്‍ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തിയ സംഭവത്തിലാണ് അറസ്റ്റ്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.
യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവില്‍ പോയി. ഭര്‍ത്താവും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരന് ലഹരി കൊടുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനില്‍ നിന്ന് പണം വാങ്ങിയിരുന്നു.
ഇതിന് പുറമെ സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊലീസാണ് യുവതിയെ പിടികൂടിയത്. ഭര്‍ത്താവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. മറ്റാരെയെങ്കിലും ഇരകളാക്കിയോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.