അമിത വേഗത്തിലെത്തിയ കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; പോലിസുകാനരെ കാറിടിച്ച് കൊലപ്പെടുത്തി യുവാക്കള്‍: നടുക്കുന്ന സംഭവം ഡല്‍ഹിയില്‍

അമിത വേഗം ചോദ്യം ചെയ്തു; പോലിസുകാരനെ കാറിടിച്ചു കൊലപ്പെടുത്തി

Update: 2024-09-29 23:46 GMT

ന്യൂഡല്‍ഹി: അമിത വേഗത്തിലെത്തിയ കാറിന്റെ വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പൊലീസുകാരനെ വാഹനമിടിച്ചു കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകമുണ്ടായത്. പൊലീസ് കോണ്‍സ്റ്റബിളായ സന്ദീപ് (30) ആണ് കൊല്ലപ്പെട്ടത്. അമിത വേഗം ചോദ്യം ചെയ്തതിന്റെ പേരില്‍ കാറിലെത്തിയ സംഘം സന്ദീപിനെ ദാരുണമായി കൊലപ്പെടുത്തുക ആയിരുന്നു.

ബൈക്കില്‍ പട്രോളിങ് നടത്തവെയാണ് അമിത വേഗത ചോദ്യം ചെയ്തതിന്റെ പേരില്‍ സന്ദീപ് കൊല്ലപ്പെടുന്നത്. നംഗ്ലോയ് ഏരിയയില്‍ ഒരു കാര്‍ അമിത വേഗതയില്‍ പോകുന്നത് സന്ദീപിന്റെ ശ്രദ്ധയില്‍പ്പെട്ടു. വേഗത കുറച്ചു പോകാന്‍ സന്ദീപ് ഇവരോട് ആവശ്യപ്പട്ടു. ഇതില്‍ പ്രകോപിതരായ യുവാക്കളുടെ സംങം സന്ദീപിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം ബൈക്ക് പത്ത് മീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ചു. കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സന്ദീപിനെ കൊലപ്പെടുത്തിയതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കള്‍ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. സന്ദീപ് കാറിലുള്ളവരോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സന്ദീപിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രതികളെ ഉടന്‍ പിടികൂടി കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Tags:    

Similar News