സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തി; വിജനമായ സ്ഥലം എത്തിയപ്പോള്‍ വായ് മൂടിക്കെട്ടി ലൈംഗികമായി പീഡിപ്പിച്ചു; സംഭവത്തില്‍ പോപ്‌കോണ്‍ വില്‍പനക്കാരന്‍ പിടിയില്‍

Update: 2025-07-24 04:51 GMT

ചെന്നൈ: ഗുമ്മിഡിപൂണ്ടിയില്‍ 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുപി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിനില്‍ പോപ്കോണ്‍ വില്‍ക്കുന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിലെ പ്രതിയുമായി രൂപസാദൃശ്യമുള്ളതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ജൂലൈ 12നാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ കുട്ടിയുടെ വായ് മൂടി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മുത്തശ്ശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും പ്രതിയെ പിടികൂടുന്നതില്‍ പൊലീസ് വൈകിയതായി ആരോപിച്ച് ജനങ്ങള്‍ രൂക്ഷമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയും അന്വേഷണം ശക്തമാക്കുകയും ചെയ്തു. കേസിന്റെ സൂചന നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News