രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധപീഡനത്തിനും പരാതി; മദ്യം നല്‍കി നഗ്‌ന ഫോട്ടോകളെടുത്ത് പീഡിപ്പിച്ചുവെന്ന് യുവാവ്; സംവിധായകന് കരുക്ക് മുറുകുന്നു
രഞ്ജിത്തിനെതിരെ ഉയരുന്നത് സമാനതകളില്ലാത്ത ആരോപണം
കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന, സംവിധാനയകനും, ചലച്ചിത്ര അക്കാദമി മൂന്‍ ചെയര്‍മാനും രഞ്ജിത്തിന് കുരക്കായി പുതിയ ആരോപണം. രഞ്ജിത്ത് പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തിയത് ചലച്ചിത്രലോകത്തെ ഞെട്ടിക്കയാണ്.
2012-ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് യുവാവ് പരാതി പറയുന്നത്. കോഴിക്കോട്ട് മമ്മൂട്ടി നായകനാകുന്ന ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തിനെ കണ്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. അന്ന് പ്ലസ്ടുവിനെ പഠിക്കായായിരുന്നു. ഷൂട്ടിംഗ് കാണാന്‍ സെറ്റില്‍ എത്തിയപ്പോള്‍ രഞ്ജിത്തിനെ കണ്ടു. അഭിനയത്തോടുള്ള താല്‍പര്യം അറിയിച്ചതും രഞ്ജിത്ത് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ എഴുതി നല്‍കി. ഫോണ്‍ വിളിക്കാതെ മെസ്സേജ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചെന്നും യുവാവ് പറയുന്നു.
രഞ്ജിത്തിന് മെസേജ് അയച്ചപ്പോള്‍ ബംഗളൂരുവില്‍ വച്ച് കാണണം എന്നായി നിര്‍ദേശം. ഹോട്ടലില്‍ എത്തിയപ്പോള്‍ സന്ദര്‍ശക സമയം കഴിഞ്ഞെന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചു. താന്‍ ഇക്കാര്യം രഞ്ജിത്തിനോട് പറഞ്ഞതായും, തുടര്‍ന്ന് പിന്‍വാതിലിലൂടെ മുറിയിലേക്ക് കടക്കാന്‍ നിര്‍ദ്ദേശിച്ചതായും ഇയാള്‍ പറഞ്ഞു.രഞ്ജിത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു. രഞ്ജിത്ത് യുവാവിനും മദ്യം വാഗ്ദാനം ചെയ്തു. ആദ്യം നിരസിച്ചെങ്കിലും പിന്നീട് സ്വീകരിക്കുകയായിരുന്നു. അതിന് ശേഷം രഞ്ജിത്തിന്റെ സ്വഭാവം മാറിയെന്നും, തന്നെ വിവസ്ത്രനായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സംവിധായകന്‍ തന്നോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും, കണ്‍മഷിയിടാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു. തന്റെ 'കണ്ണുകള്‍ സുന്ദരമായിരുന്നു' എന്ന് സംവിധായകന്‍ പറഞ്ഞിരുന്നത്രേ.
രഞ്ജിത്ത് തന്നോട് എന്താണ് ചെയ്തതെന്ന് ഇപ്പോള്‍ പൂര്‍ണ്ണമായും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഇയാള്‍ വ്യക്തമാക്കി. പോലീസിനോട് ഇക്കാര്യങ്ങള്‍ താന്‍ വെളിപ്പെടുത്തും. അതേ ഹോട്ടലില്‍ താമസിച്ചിരുന്ന തന്റെ 'നടി'യായ കാമുകിയെ കാണിക്കണമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തന്റെ നഗ്‌നചിത്രങ്ങള്‍ എടുത്തതെന്നും ഇയാള്‍ പറഞ്ഞു. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ സംഭവത്തിന് ശേഷം രഞ്ജിത്ത് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന മീ ടൂ പ്രസ്ഥാനവും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കലും തന്നെ മുന്നോട്ട് വരാനും സംസാരിക്കാനും പ്രേരിപ്പിച്ചെന്ന് യുവാവ് പറഞ്ഞു.