വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ കൂട്ടുകാരുമായി എത്തി വളഞ്ഞു; വാക്ക് തര്‍ക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങി; കത്തി പുറത്തെടുത്ത് വിദ്യാര്‍ത്ഥിയെ കുത്തി; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു; പ്രതികളായ വിദ്യാര്‍ത്ഥികളെ പോലീസിന് കൈമാറി

Update: 2025-08-20 14:34 GMT

അഹമ്മദാബാദ്: സ്‌കൂളിനു പുറത്തുണ്ടായ കത്തിക്കുത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഖോഖ്രയിലെ സ്വകാര്യ സ്‌കൂളിന് പുറത്താണ് സംഭവം. പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നയന്‍ എന്ന വിദ്യാര്‍ഥിയെ കൂട്ടുകാരുമായി വന്ന പ്രതി വളഞ്ഞു. വാക്കുതര്‍ക്കം പിന്നീട് അടിപിടിയിലേക്ക് നീങ്ങുകയും, പ്രതി കത്തി പുറത്തെടുത്ത് നയനെ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നയന്‍ മണിനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു.

സംഭവം സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ സ്‌കൂള്‍ സുരക്ഷാ ജീവനക്കാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. സംഭവത്തിനെതിരെ രക്ഷിതാക്കള്‍ ഇന്ന് രാവിലെ സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടത്തി. സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ അക്രമവും നടന്നതായി റിപ്പോര്‍ട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ക്രിമിനല്‍ ഗെയിമുകളാണ് ഇത്തരം പ്രവണതകള്‍ക്ക് കാരണമെന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫുല്‍ഭായ് പന്‍സാരിയ പ്രതികരിച്ചു.

Tags:    

Similar News