കവിയൂരുകാരനായ 'സംശയ രോഗി' താമസിച്ചിരുന്നത് ഭാര്യയുടെ വീട്ടില്‍; മദ്യ ലഹരിയിലെ സ്ഥിരം പ്രശ്‌നക്കാരന് പോലീസ് കൗണ്‍സിലിംഗ് നല്‍കിയിട്ടും ഗുണമുണ്ടായില്ല; ഭാര്യയയേും അമ്മായി അച്ഛനേയും കുത്തി മലര്‍ത്തി; ബഹളം കേട്ടെത്തിയ രാധാമണിയേയും വെറുതെ വിട്ടില്ല; പുല്ലാടിനെ ഞെട്ടിച്ച് ശാരിമോളുടെ കൊല; അജിയെ തേടി പോലീസ്

Update: 2025-08-03 04:18 GMT

പത്തനംതിട്ട: കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യ മരിച്ചു. പത്തനംതിട്ടയില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശാരിമോള്‍ (ശ്യാമ ,35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ അജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു.

ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മൂന്നുപേരെയും രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ ശാരി മരിച്ചു. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അജിയെ അയല്‍വാസികളുടെ നേതൃത്വത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ തുമ്പൊന്നും കിട്ടിയില്ല.

ശാരിയെ സംശയമായിരുന്ന ജയകുമാര്‍, നിരന്തരം വഴക്കിട്ടിരുന്നതായി പറയുന്നു. ഇതിനെ തുടര്‍ന്ന് ശാരിമോള്‍ പലതവണ പൊലീസില്‍ ജയകുമാറിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ കൗണ്‍സലിങ് നല്‍കി വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം വീണ്ടും വഷളാകുകയും ജയകുമാര്‍, ശാരിയെയും ശാരിയുടെ അച്ഛന്‍ ശശി, അദ്ദേഹത്തിന്റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തുകയുമായിരുന്നു. പരുക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ ശാരി മരിച്ചു.

രാത്രിയോടെ പുല്ലാട് ആലുംന്തറയിലാണ് സംഭവം. ആക്രമണത്തിന് പിന്നാലെ രാത്രി തന്നെ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആക്രമണ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. ശ്യാമയും അജിയും മക്കളും ശ്യാമയുടെ പിതാവുമായിരുന്നു ആലുംന്തറയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ദമ്പതികള്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇന്നലെ വഴക്കിനൊടുവില്‍ ഇയാള്‍ യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിടിച്ചുമാറ്റാനെത്തിയ ശശിയേയും ആക്രമിച്ചു. തൊട്ടടുത്ത വീട്ടിലായിരുന്നു രാധാമണി താമസിച്ചിരുന്നത്.

നിലവിളി കേട്ട് ഓടിയെത്തിയ രാധാമണിയേയും പ്രതി ആക്രമിക്കുകയായിരുന്നു.ആക്രമണം നടത്തിയ ശേഷം അജി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കവിയൂര്‍ ആണ് അജിയുടെ വീട്. കുറച്ചുകാലമായി ശ്യാമയുടെ വീട്ടിലായിരുന്നു താമസം. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നു. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണ്.

Tags:    

Similar News