യുകെജി വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവം; പ്രതിയായ അധ്യാപിക കീഴടങ്ങി; 29കാരിയെ ഇടക്കാല ജാമ്യത്തില്‍ വിട്ട് കോടതി

യുകെജി വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവം; പ്രതിയായ അധ്യാപിക കീഴടങ്ങി; 29കാരിയെ ഇടക്കാല ജാമ്യത്തില്‍ വിട്ട് കോടതി

Update: 2024-10-18 00:25 GMT

തൃശൂര്‍: യുകെജി വിദ്യാര്‍ഥിയെ ചൂരല്‍ കൊണ്ട് ക്രൂരമായി തല്ലിച്ചതച്ച കേസില്‍ പ്രതിയായ അധ്യാപിക കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെജി വിഭാഗം അധ്യാപിക സെലിന്‍ (29) ആണ് നെടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ സെലിനെ ഇടക്കാല ജാമ്യത്തില്‍ വിട്ടു.

ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാകണമെന്നാണു നിര്‍ദേശം. ഇവരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഴുതാന്‍ മടിച്ചുവെന്ന് ആരോപിച്ചാണ് സെലിന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടി കരയാതിരുന്നതോടെ ഇവര്‍ വീണ്ടും വീണ്ടും അടിക്കുക ആിരുന്നു.

കഴിഞ്ഞ മാസം എട്ടിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബോര്‍ഡില്‍ എഴുതിയതു പുസ്തകത്തിലേക്കു പകര്‍ത്തിയെഴുതാന്‍ അഞ്ചു വയസ്സുകാരന്‍ വൈകിയെന്നാരോപിച്ച് ക്രൂരമായി പരുക്കേല്‍പ്പിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.

Tags:    

Similar News