പെണ്‍സുഹൃത്തിനെപ്പറ്റി മോശം പരാമര്‍ശം; പതിനാറുകാരനെ വാഴത്തോട്ടത്തില്‍ വിളിച്ചു വരുത്തി സമപ്രായക്കാരുടെ വിചാരണ; മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തി; അമ്മ വീഡിയോ കണ്ടതോടെ പോലീസില്‍ പരാതി നല്‍കി; ഷഹബാസിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്കിടെ മറ്റൊരു മര്‍ദ്ദന വാര്‍ത്ത

പതിനാറുകാരനെ വാഴത്തോട്ടത്തില്‍ വിളിച്ചു വരുത്തി സമപ്രായക്കാരുടെ വിചാരണ

Update: 2025-03-03 00:51 GMT

തിരുവനന്തപുരം: താമരശ്ശേരിയില്‍ നഞ്ചെക്ക് കൊണ്ട് വിദ്യാര്‍ഥികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയ ഷഹബാസിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കേരളം. ഇതിന് സമാനമായ വിധത്തില്‍ മര്‍ദ്ദന സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് 16കാരന് ക്രൂരമായി മര്‍ദ്ദനമേറ്റ വാര്‍ത്തയാണ് പുറത്തുവരുന്നത്. കൂട്ടുകാരിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വാഴത്തോട്ടത്തില്‍ വിളിച്ചുവരുത്തി പതിനാറുകാരനെ സമപ്രായക്കാര്‍ വിചാരണ നടത്തി മര്‍ദിക്കുകയായിരുന്നു.

വിവരം പുറത്തു പറയാതിരിക്കാന്‍ പതിനാറുകാരനെയും അനുജനെയും ഭീഷണിപ്പെടുത്തി. തൊളിക്കോട് പനയ്‌ക്കോട് മേഖലയിലാണ് സംഭവം. മര്‍ദനമേറ്റ കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 3 പേരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും.

കഴിഞ്ഞ മാസം 16നു നടന്ന സംഭവത്തിന്റെ വീഡിയോ പതിനാറുകാരന്റെ അമ്മ കണ്ടതോടെയാണ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കിയവരാണ് മര്‍ദനമേറ്റ പതിനാറുകാരനും മര്‍ദിച്ചവരില്‍ രണ്ടു പേരും. മൂന്നാമത്തെയാള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പതിനാറുകാരനോട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മൂന്നു പേരില്‍ ഒരാള്‍ മുഖത്ത് അടിക്കുന്നത് ദൃശ്യത്തിലുണ്ട്.

നിലത്തു വീണതിനെത്തുടര്‍ന്നു, പിന്നാലെ വന്നയാള്‍ പുറത്ത് കയറിയിരുന്ന് മുഖത്ത് മര്‍ദിച്ചു. ഇതിനിടെ നിലവിളിച്ച കുട്ടിയെ ആക്രമിക്കാനും ആക്രോശിക്കുന്നുണ്ട്. സംഭവം പുറത്തുപറയരുതെന്ന് ഇരുവരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

Tags:    

Similar News