രണ്ടര ലക്ഷം രൂപ കൈപ്പറ്റി പത്തുവയസ്സുകാരിയെ വേശ്യാവൃത്തിക്ക് അയച്ചു; മാസം തോറും മുടങ്ങാതെ പണമെത്തി; പെൺകുട്ടിയെ മദ്യം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് 70കാരൻ; മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന്റെ ഓപ്പറേഷനിൽ പിടിയിലായത് പെൺകുട്ടിയുടെ അമ്മയും വിദേശ ഇന്ത്യക്കാരനും

Update: 2025-11-02 06:59 GMT

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വേശ്യാവൃത്തിക്ക് അയച്ച സംഭവത്തിൽ പിടിയിലായത് പെണ്‍കുട്ടിയുടെ അമ്മയും എഴുപതു വയസ്സുകാരനായ വിദേശ ഇന്ത്യക്കാരനും. രഹസ്യ വിവരത്തെ തുടർന്ന് നവി മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ലണ്ടനിലെ താമസക്കാരനായ ഫറൂഖ് അല്ലൗദ്ദീന്‍ ഷെയ്ഖ് എന്നയാളാണ് പത്തുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് അറസ്റ്റിലായത്.

ഖര്‍ഘറിലെ കൊപാര്‍ഗാവിലെ സ്ത്രീ, 10-12 വയസ്സുള്ള പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി തലോജ ഫേസ് 2 പ്രദേശത്തെ ഒരു പുരുഷന്റെ അടുത്തേയ്ക്ക് അയക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ എഴുപതുകാരനായ ഫറൂഖ് അല്ലൗദ്ദീന്‍ ഷെയ്ഖ് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ യഥാര്‍ഥത്തില്‍ ലണ്ടനിലെ താമസക്കാരനാണെന്നും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ഷെയ്ഖിന് അറിയാമായിരുന്നു. എന്നിട്ടും കുട്ടിയെ മദ്യം കുടിപ്പിക്കുകയും പലവട്ടം ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മുപ്പതുവയസ്സുകാരിയായ അമ്മയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഷെയ്ഖ്, രണ്ടര ലക്ഷം രൂപയും കൂടാതെ മാസംതോറും പണവും നല്‍കിയിരുന്നെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മയേയും ഷെയ്ഖിനെയും നവംബര്‍ നാലാംതീയതി വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Tags:    

Similar News