ശാരീരിക അസ്വസ്ഥതകൾ വിട്ടുമാറുന്നില്ല; പരിശോധനയിൽ ഡോക്ടർമാർ ഞെട്ടി; മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി; കൂടെ മറ്റൊരു വെളിപ്പെടുത്തലും; തലയിൽ കൈവച്ച് വീട്ടുകാർ; കാരണക്കാരൻ ഇൻസ്റ്റാഗ്രാം സുഹൃത്ത്; യുവാവ് വീട്ടിൽ സ്ഥിരമായി എത്താറുണ്ടെന്നും മൊഴി;പോക്‌സോ കേസ് ചുമത്തി

Update: 2025-01-21 08:00 GMT

മലപ്പുറം: വെറും പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണിയായതായി റിപ്പോർട്ടുകൾ. ഡോക്ടർമാരുടെ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണി ആണെന്ന് മനസിലായത്. ഇതൊക്കെ കേട്ട് തലയിൽ കൈവച്ച് മാതാപിതാക്കൾ. മലപ്പുറത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഉത്തരവാദി സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സുഹൃത്ത് എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് പിടികൂടിയിരിക്കുകയാണ്.

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിലാണ് യുവാവ് പിടിയിലായിരിക്കുന്നത്. തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ തിരൂർ വെട്ടം സ്വദേശി നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം,പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ​ഗർഭിണിയാണെന്ന് വീട്ടുകാർ അറിയുന്നത്. കുട്ടി ഇക്കാര്യം വീട്ടിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു. പിന്നീട് അധ്യാപകർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 25 കാരനായ നിഖിലിനെ പോലീസ് അറസ്റ്റുചെയ്യുന്നത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നിഖിലിനെ പരിചയപ്പെടുന്നതെന്നും തുടർച്ചയായി പെൺകുട്ടിയെ വീട്ടിൽ എത്തി യുവാവ് നിഖിൽ പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ്. ചൈൽഡ് ലൈനും കുട്ടിയുടെ മൊഴി പരിശോധിച്ചു.

പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവം പുറം ലോകം അറിഞ്ഞതോടെ ആകെ കുഴപ്പത്തിലായിരിക്കുകയാണ് മാതാപിതാക്കൾ. വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

Similar News