'നിക്കാഹ്' തലേന്ന് വീട്ടിൽ ഫുൾ ആഘോഷം; ഒരുക്കങ്ങൾ പാതിയും പൂർത്തിയാക്കി; പിന്നാലെ വധുവിന്റെ വീട്ടിൽ രണ്ടുംകല്പിച്ചെത്തി യുവാവ്; വന്നവരോട്..എല്ലാം ഇയാൾ പറഞ്ഞത് മറ്റൊന്ന്; പലരും ചെവിപൊത്തി ഇറങ്ങിപ്പോയി; ഒറ്റയടിക്ക് ലക്ഷങ്ങളുടെ നഷ്ടം; കേസെടുത്ത് പോലീസ്; മലപ്പുറത്ത് നടന്നത്!
തിരൂർ: നാട്ടിൽ കല്യാണം മുടക്കുന്ന സംഭവങ്ങൾ സാധാരണമാണ്. പക്ഷെ കല്യാണത്തലേന്ന് കല്യാണം മുടങ്ങിയാൽ എങ്ങനെ ഇരിക്കും. അതും വീട്ടിലെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി ഇരിക്കുമ്പോൾ തന്നെ ഇങ്ങനെ സംഭവിച്ചാൽ അത് താങ്ങുന്നതിനും അപ്പുറം ആയിരിക്കും. അതുപോലെ ഒരു സംഭവമാണ് മലപ്പുറത്ത് നടന്നിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തിരൂരിൽ യുവതിയുടെ കല്യാണം മുടക്കിയ യുവാവ് അറസ്റ്റിൽ. അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31)നെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടായി സ്വദേശിയുടെ മകളുടെ വിവാഹമാണ് റാഷിഫ് മുടക്കിയത്. വിവരമറിഞ്ഞ യുവതിയുടെ കുടുംബം റാഷിഫിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ വിവാഹമാണ് പ്രതി മുടക്കിയത്. വിവാഹത്തലേന്ന് വരന്‍റെ വീട്ടുകാരെ സമീപിച്ച് ഇയാൾ യുവതിയെപ്പറ്റി മോശമായ അഭിപ്രായം പറയുകയും വരന്റെ വീട്ടുകാരെ നിക്കാഹില്‍ നിന്നും പിന്തിരിപ്പിക്കുകയും ആയിരുന്നുവെന്ന് തിരൂർ പൊലീസ് പറഞ്ഞു. നിക്കാഹ് മുടങ്ങിയതിന് പിന്നാലെ കാരണം അന്വേഷിച്ചപ്പോഴാണ് യുവതിയുടെ കുടുംബം റാഷിഫിന്‍റെ ഇടപെടൽ തിരിച്ചറിയുന്നത്.
പിന്നാലെ വധുവിന്‍റെ ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കി. മകളെ അപമാനിച്ചതിനും അപവാദപ്രചരണം നടത്തിയതിനും വിവാഹത്തിനായി ഒരുക്കങ്ങൾ നടത്തി എട്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് യുവാവിനെതിരെ കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാഷിഫ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇതോടെ കല്യാണം മുടങ്ങിയതിന്റെ വിഷമത്തിലാണ് വധുവും കുടുംബവും.