കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ആതിരയുടെ ദാരുണാന്ത്യം പൂജാരിയായ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത്; വീടിന് മുന്നില്‍ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായി; യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിക്കായി തിരച്ചില്‍
കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍
തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് 11.30 ഓടെ മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്‌കൂളില്‍ പറഞ്ഞയച്ചപ്പോള്‍ യുവതി വീട്ടില്‍ ഉണ്ടായിരുന്നു.
വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്‌കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്. യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി കഠിനകുളം പൊലീസ് തിരച്ചിലാരംഭിച്ചു.
യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് രണ്ട് ദിവസം മുന്‍പും ഇവിടെ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.