പ്രമുഖ നടിയുമായി പ്രണയബന്ധം; കൊള്ളയടിച്ച പണം കൊണ്ട് കാമുകിക്ക് നിര്‍മ്മിച്ചത് മൂന്ന് കോടിയുടെ വീട്; 22 ലക്ഷം രൂപയുടെ അക്വേറിയം; വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ മുപ്പത്തിയേഴുകാരന്‍ പിടിയില്‍

കള്ളന്റെ കാമുകി പ്രമുഖ നടി, മുപ്പത്തിയേഴുകാരന്‍ പിടിയില്‍

Update: 2025-02-04 16:10 GMT

ബെംഗളൂരു: മോഷ്ടിച്ച പണംകൊണ്ട് കാമുകിയായ പ്രമുഖ നടിക്കുവേണ്ടി മൂന്ന് കോടിയുടെ വീട് പണിത പ്രൊഫഷണല്‍ മോഷ്ടാവ് പിടിയില്‍. മുപ്പത്തിയേഴുകാരനായ പഞ്ചാഗ്ക്ഷരി സ്വാമി എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ്ചെയ്തത്. ഇയാള്‍ പ്രമുഖ സിനിമാ നടിയുമായി ബന്ധമുള്ളയാളാണെന്നാണ് പോലീസ് പറയുന്നത്.

മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്വദേശിയായ പഞ്ചാഗ്ക്ഷരി സ്വാമി വിവാഹിതനാണ്. ഒരു കുട്ടിയുമുണ്ട്. 2003-ലാണ് ഇയാള്‍ മോഷണം ആരംഭിച്ചത്. 2009 ആയപ്പോഴേക്കും കുറ്റകൃത്യങ്ങളിലൂടെ കോടികള്‍ സമ്പാദിച്ച് ധനികനായി. 2014-15 വര്‍ഷക്കാലയളവിലാണ് ഇയാള്‍ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലാകുന്നത്. നടിക്കുവേണ്ടി കോടികള്‍ ചെലവഴിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. കാമുകിക്കായി കൊല്‍ക്കത്തയില്‍ മൂന്ന് കോടി രൂപയുടെ വീടുണ്ടാക്കി. 22 ലക്ഷം വിലവരുന്ന ഒരു അക്വേറിയവും സമ്മാനമായി നല്‍കി.

ദീര്‍ഘനാളായി മഡിവാള പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. ചോദ്യം ചെയ്യലില്‍ നടിക്കുവേണ്ടി കോടികള്‍ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. 2016-ല്‍ ഇയാളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കിയിരുന്നു. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം വീണ്ടും മോഷണത്തിനിറങ്ങി. എന്നാല്‍, മഹാരാഷ്ട്ര പോലീസ് മറ്റൊരു കേസില്‍ അറസ്റ്റുചെയ്തു. 2024-ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ബെംഗളൂരുവിലെത്തുകയും മോഷണം പുനരാരംഭിക്കുകയുമായിരുന്നു.

ജനുവരി ഒന്‍പതിനാണ് ഇയാള്‍ മഡിവാല എന്ന സ്ഥലത്തെ വീട്ടില്‍ മോഷണത്തിനെത്തിയത്. പോലീസ് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ മഡിവാല മാര്‍ക്കറ്റിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഒരു കൂട്ടാളിയുമായി ചേര്‍ന്ന് ബെംഗളൂരുവില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തതായി മോഷ്ടാവ് സമ്മതിച്ചു.

ഉരുക്കി ബിസ്‌ക്കറ്റുകളാക്കിമാറ്റിയ സ്വര്‍ണമെല്ലാം സോലാപുരിലെ തന്റെ വീട്ടില്‍ സൂക്ഷിച്ചതായി ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ 181 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റും 333 ഗ്രാം വെള്ളി സാമഗ്രികളും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വര്‍ണം ഉരുക്കി സ്വര്‍ണ ബിസ്‌കറ്റുകളാക്കി മാറ്റാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഫയര്‍ ഗണ്ണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ വേഷംമാറി നടക്കാറാണ് പതിവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

2024-ല്‍ ജയില്‍ മോചിതനായ ശേഷം ഇയാള്‍ തന്റെ താവളം ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. വീണ്ടും ഇയാള്‍ മോഷണം തന്നെ തുടര്‍ന്നതായും പൊലീസ് പറഞ്ഞു. ജനുവരി ഒമ്പതിന് ബെംഗളൂരുവിലെ മഡിവാളയിലുള്ള ഒരു വീട്ടില്‍ ഇയാള്‍ മോഷണം നടത്തി. രഹസ്യവിവരം ലഭിച്ചപ്പോള്‍ മഡിവാള മാര്‍ക്കറ്റ് പരിസരത്ത് നിന്ന് പൊലീസ് ഇയാളെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം സംശയം തോന്നാതിരിക്കാന്‍ വഴിയില്‍ വച്ച് ഇയാള്‍ വസ്ത്രം മാറാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Tags:    

Similar News